മീൻ കറി വെക്കുമ്പോൾ അതിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കുടംപുളി. കുടംപുളിയിട്ടു വയ്ക്കുന്ന മീൻ കറിക്ക് വളരെയധികം കൂടുതലാണ്. ഇനി മീൻ കറി വയ്ക്കുമ്പോൾ ഇതുകൂടി അരച്ച് ചേർക്കുക. നല്ല കൊഴുപ്പോട് കൂടിയ മീൻ കറി ഉണ്ടാക്കിയെടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അതിലേക്ക് അര ടീസ്പൂൺ കടുക് ചേർക്കുക. ശേഷം രണ്ടു നുള്ള് ഉലുവയും ചേർക്കുക. അതിനുശേഷം ഒരു വലിയ കഷണം ഇഞ്ചി എട്ടു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് കറിവേപ്പിലയും ചേർക്കുക. എല്ലാം നല്ലതുപോലെ മൂത്ത് വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് മൂപ്പിക്കുക. അതിനുശേഷം എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് മൂപ്പിക്കുക.
ശേഷം അതിലേക്ക് ഒരു തക്കാളി അരച്ചത് ചേർത്ത് കൊടുക്കുക. ഇത് മീൻ കറിക്ക് നല്ല കൊഴുപ്പ് ഉണ്ടാകുന്നതിന് സഹായിക്കും. ശേഷം ഇളക്കി യോജിപ്പിക്കുക. തക്കാളി വെന്തു വന്നതിനുശേഷം അതിലേക്ക് രണ്ടു വലിയ കഷണം കുടംപുളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ തിളപ്പിക്കാൻ വയ്ക്കുക. കറി നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് വൃത്തിയാക്കി വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക.
ശേഷം മീൻ നല്ലതുപോലെ വെന്ത് എണ്ണ എല്ലാം തെളിഞ്ഞു മീൻ കറി കുറുകി വരുമ്പോൾ അതിലേക്ക് ഒരു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക. മീൻ കറിക്ക് ആവശ്യമായ ഉപ്പെല്ലാം പാകമായോ എന്ന് നോക്കുക. അതിനുശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് കറിവേപ്പിലയും ചേർത്തുകൊടുത്ത് ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.