ശർക്കര ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ വട്ടയപ്പം തയ്യാറാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ എടുത്ത് അതിലേക്ക് ഒരു കപ്പ് ശർക്കര ചേർക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അലിയിച്ചെടുക്കുക. ശേഷം മാറ്റിവെക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും ചേർത്ത് കൊടുക്കുക ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം അതേ മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് ചോറ് ചേർത്ത് കൊടുക്കുക ശേഷം വീണ്ടും നല്ലതുപോലെ അരച്ചെടുക്കുക. ശേഷം അതിലേക്ക് ഉരുക്കി വെച്ചിരിക്കുന്ന ശർക്കര മധുരത്തിന് അനുസരിച്ച് ചേർത്തു കൊടുക്കുക. ശർക്കര ചേർത്തു കൊടുക്കുമ്പോൾ അരിപ്പ കൊണ്ട് അരിച്ച് ചേർത്തു കൊടുക്കാൻ ശ്രദ്ധിക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ ഈസ്റ്റ് ചേർക്കുക. ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക. രുചിക്കൂട്ടുന്നതിനായി അര ടീസ്പൂൺ ഏലക്കായ ചേർത്ത് വീണ്ടും മിക്സിയിൽ നല്ലതായി കറക്കി എടുക്കുക.
ഒട്ടും തന്നെ തരികൾ ഇല്ലാതെ നന്നായി അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അരമണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ നേരത്തേക്ക് മാവ് പൊന്തി വരുന്നതിനായി മാറ്റിവയ്ക്കുക. മാവ് നന്നായി പൊന്തി വന്നതിനുശേഷം വട്ടേപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ കുറച്ച് എണ്ണയോ നെയോ തേച്ചുപിടിപ്പിക്കുക. അതിനുശേഷം പാത്രത്തിന്റെ മുക്കാൽ ഭാഗത്തോളം ഒഴിക്കുക.
അതുകഴിഞ്ഞ് ഒരു പാത്രത്തിൽ വെള്ളം ചൂടാക്കാൻ വയ്ക്കുക ആവി വന്നു തുടങ്ങുമ്പോൾ അതിനു മുകളിലായി ഒരു തട്ട് വച്ചു കൊടുക്കുക. ശേഷം വട്ടയപ്പം ഒഴിച്ച പാത്രം വെച്ച് അടച്ചു വയ്ക്കുക. ആവിയിൽ ഒരു 10 15 മിനിറ്റോളം നല്ലതുപോലെ വേവിച്ചെടുക്കുക. വട്ടയപ്പം പാകം ആയതിനു ശേഷം ചൂടാറാൻ മാറ്റിവെക്കുക. ശേഷം പാത്രത്തിൽ നിന്ന് അടർത്തി മാറ്റി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. വളരെ സോഫ്റ്റ് ആയത് രുചികരവുമായ ഈ വട്ടയപ്പം എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.