വീട്ടമ്മമാർ ഇതൊന്നും അറിയാതെ പോകല്ലേ. രണ്ടാഴ്ച വരെ ദോശമാവ് പുളിക്കാതെ ഇരിക്കാൻ ഇതുപോലെ ചെയ്തു നോക്കൂ. | Easy Kitchen Tips

എല്ലാ വീട്ടമ്മമാരും സാധാരണ ദോശമാവും ഇഡ്ഡലി മാവും തയ്യാറാക്കി വയ്ക്കുന്നത് രണ്ടോ മൂന്നോ ദിവസത്തേക്ക് മാത്രമായിരിക്കും. അതിൽ കൂടുതൽ ദിവസം ഇഡ്ഡലിമാവായാലും ദോശമാവായാലും കേടുകൂടാതെ ഇരിക്കുന്നതിന് സാധ്യത വളരെ കുറവാണ്. എന്നാൽ ഇനി ദോശമാവ് കേടാകാതെ കുറെ നാളിയിരിക്കുന്നതിന് ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് ഗ്ലാസ് പച്ചരി എടുക്കുക. നന്നായി കഴുകി കുതിർക്കാൻ വയ്ക്കുക. മറ്റൊരു പാത്രത്തിലേക്ക് ഒന്നര കപ്പ് കഴുകി വെള്ളമൊഴിച്ച് കുതിർക്കാൻ വയ്ക്കുക.

ശേഷം രണ്ട് ടീസ്പൂൺ ഉലുവയും വെള്ളത്തിലിട്ടു കുതിർക്കാൻ വയ്ക്കുക. മൂന്നും നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം ഒരുമിക്സിയുടെ ജാർ എടുത്ത് ആദ്യം ഉഴുന്ന് നല്ലതുപോലെ അരച്ചെടുക്കുക. ഒട്ടും തന്നെ തരികൾ ഉണ്ടായിരിക്കരുത്. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിക്കുക. അതോടൊപ്പം തന്നെ അഞ്ചോ ആറോ ഐസ്ക്യൂബ് കൂടി ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ദോശമാവ് പെട്ടെന്ന് കേടു വരാതിരിക്കാൻ വളരെ നല്ലതാണ്.

സാധാരണ മിക്സിയിൽ അരയ്ക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ ചൂടുകൊണ്ട് പാവ പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട് ഐസ്ക്യൂബ് ഇട്ടുകൊടുക്കുകയാണെങ്കിൽ ആ ഒരു സാഹചര്യത്തെ ഒഴിവാക്കി എടുക്കാം. ശേഷം അതിലേക്ക് ഒരുപിടി ചോറു കൂടി ചേർത്തു കൊടുക്കുക. നല്ലതുപോലെ അരച്ചെടുക്കുക. ഒട്ടും തന്നെ തരികൾ ഇല്ലാതെ അരച്ചെടുക്കുക. അതിനുശേഷം അയച്ച ഉള്ളിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക.

അഞ്ചോ 10 മിനിറ്റ് എങ്കിലും കൈകൊണ്ട് നന്നായി ഇളക്കി കൊടുക്കേണ്ടതാണ്. അതിനുശേഷം ഒരു വലിയ പാത്രത്തിൽ കുറച്ച് തണുത്ത വെള്ളം എടുക്കുക ശേഷം അതിലേക്ക് ദോശമാവ് അരച്ചുവെച്ച പാത്രം ഇറക്കി വയ്ക്കുക. അരമണിക്കൂർ നേരത്തേക്ക് അടച്ചു മാറ്റിവെക്കുക. അരമണിക്കൂർ കഴിഞ്ഞതിനു ശേഷം പൊന്തി വരാൻ തുടങ്ങുമ്പോൾ മാവ് ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറെ നാളത്തേക്ക് ദോശമാവ് പുളിച്ചു പോകാതെ സൂക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *