ഈന്തപ്പഴവും പാലും ചേർത്ത് വളരെ വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കാം. കുട്ടികൾക്ക് ഇത് വളരെയധികം ഇഷ്ടപെടും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യത്തിനുള്ള ഈന്തപ്പഴം എടുത്ത് ഒരു കളഞ്ഞ ചെറിയ കഷണങ്ങളാക്കി നുറുക്കി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുശേഷം ഈന്തപ്പഴത്തിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക.
ഈന്തപ്പഴം നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് ഒന്നോ രണ്ടോ ചെറു പഴം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചിടുക. അതിനുശേഷം നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് കാൽ കപ്പ് കോൺഫ്ലവർ എടുത്തു വയ്ക്കുക. ശേഷം അതിലേക്ക് രണ്ട് കപ്പ് പാൽ എടുത്ത് കുറേശ്ശെയായി ചേർത്തു കൊടുത്തുകൊണ്ട് ഇളക്കി യോജിപ്പിക്കുക.
ഒട്ടും തന്നെ കട്ടകളില്ലാതെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം പാലിലേക്ക് അരച്ചു വച്ചിരിക്കുന്ന ഈന്തപ്പഴവും ചെറുപഴവും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം പാൻ ചൂടാക്കുക. കൈവിടാതെ തന്നെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. കുറച്ച് സമയത്തിനുശേഷം കട്ടിയായി വരും. പെട്ടെന്ന് അടിക്ക് പിടിക്കാൻ സാധ്യതയുള്ളതുകൊണ്ട് ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. ചെറിയ തീയിൽ വെച്ച് ചൂടാക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ശേഷം കുറുകി പാകമായതിനു ശേഷം തീ ഓഫ് ചെയ്യുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിനുമുകളിലായി അലങ്കാരത്തിന് കശുവണ്ടി ചെറുതായി അരിഞ്ഞത് അല്ലെങ്കിൽ പൊടിയായി പൊടിച്ചത് ചേർത്തു കൊടുക്കാവുന്നതാണ്. അതോടൊപ്പം ചെറി വെച്ച് അലങ്കരിക്കാം. ശേഷം ചൂടാറുമ്പോൾ ഞാൻ ഫ്രിഡ്ജിലേക്ക് മാറ്റിവെക്കുക. ഫ്രിഡ്ജിന്റെ താഴത്തെ തട്ടിൽ വച്ച് തണുപ്പിച്ച് എടുക്കുക. അതിനുശേഷം രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.