വീട്ടിൽ നല്ല വൃത്തിയോടെ വെക്കേണ്ട ഒരു ഭാഗമാണ് ബാത്റൂം. ദിവസവും കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ വളരെ പെട്ടെന്ന് അഴുക്ക് പിടിക്കുന്നതിനും ദുർഗന്ധം വരുന്നതിനും സാധ്യത കൂടുതലാണ്. ബാത്റൂം വൃത്തിയാക്കുന്നതിനും സുഗന്ധപരിതമായി എപ്പോഴും നിലനിർത്തുന്നതിനും ഒരു കിടിലൻ ടിപ്പ് പരിചയപ്പെട്ടാലോ.
എന്താണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ നമുക്ക് ആവശ്യമുള്ളത് എല്ലാവരുടെയും വീട്ടിലും ഉള്ള കർപ്പൂരമാണ്. ഈ കറുപ്പുരം ഒരു ബക്കറ്റ് വെള്ളത്തിൽ മൂന്നോ നാലോ പൊടിച്ചു ചേർക്കുക. ശേഷം നന്നായി തന്നെ അലിയിച്ച എടുക്കുക. അതിനുശേഷം ബാത്റൂമിൽ എല്ലായിടത്തും ഈ വെള്ളം ഒഴിച്ചു കൊടുക്കുക. ദിവസത്തിന് രണ്ടുപ്രാവശ്യമെങ്കിലും ചെയ്യുക. രാവിലെയും രാത്രിയും. ഇത് വെറുതെ ഒഴിച്ചു കൊടുത്താൽ മാത്രം മതി.
കുറെ നേരത്തേക്ക് ഇതിന്റെ സുഗന്ധം അതുപോലെ തന്നെ നിലനിൽക്കുന്നതായിരിക്കും. ഹാർപിക് ലൈസോൾ ഇവ ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ഉണ്ടാകുന്ന സുഗന്ധത്തേക്കാൾ വളരെയധികം പ്രയോജനമായിരിക്കും ഈ രീതിയിൽ വൃത്തിയാക്കുമ്പോൾ ലഭിക്കുന്നത്. ഇത് ബാത്റൂമിൽ മാത്രമല്ല വീട്ടിലെ മറ്റു മുറികൾ വൃത്തിയാക്കുന്നതിന് ഉപയോഗിക്കാവുന്നതാണ്. തറ തുടയ്ക്കാൻ എടുക്കുന്ന വെള്ളത്തിൽ രണ്ടോ മൂന്നോ കർപ്പൂരം പൊടിച്ചിടുക. അതിനുശേഷം തുടച്ചെടുക്കുക.
ഇത് വീട്ടിൽ എല്ലായിടത്തും സുഗന്ധം പരത്തും . മാത്രമല്ല പെട്ടെന്ന് തന്നെ അഴുക്കുകൾ നീങ്ങി പോകുന്നതിനു വളരെയധികം ഉപകാരപ്രദമാണ്. കൂടാതെ കർപ്പൂരത്തിന്റെ മണം പാറ്റ പല്ലി തുടങ്ങിയ ചെറിയ ജീവികൾക്ക് വളരെ അസഹ്യമായതാണ്. അതുകൊണ്ട് ഇത്തരം പ്രാണികളെ വീട്ടിൽ നിന്ന് ഇല്ലാതാക്കുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. ഇനി എല്ലാവരും തന്നെ വീട്ടിലെ ചെലവ് കുറയ്ക്കാൻ റെഡി ആയിക്കോളൂ. ഇന്ന് തന്നെ ഇത് പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.