വൈകുന്നേരങ്ങളിൽ ചൂട് ചായയുടെ കൂടെ കഴിക്കാനും ആയ ഒരു നാലുമണി പലഹാരം തയ്യാറാക്കാം ഇതിനായി വെറും നാല് മുട്ട മാത്രം മതി ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ നാലു മുട്ട പുഴുങ്ങിയെടുത്ത് ഗ്രേറ്റ് ചെയ്ത ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. ശേഷം അതിലേക്ക് ഒരു വലിയ ഉരുളൻ കിഴങ്ങ് പുഴുങ്ങിയത് ഒട്ടും തന്നെ കട്ടകളില്ലാതെ നന്നായി ഉടച്ചെടുക്കുക. അതിനുശേഷം മുട്ടയിലേക്ക് ചേർത്തു കൊടുക്കുക.
അതിലേക്ക് ഒരു സവാള പൊടിപൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക, രണ്ടു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ഒരു തണ്ട് കറിവേപ്പില ചേർത്തു കൊടുക്കുക രുചി കൂട്ടുന്നതിനായി മല്ലിയിലയും ചേർത്ത് കൊടുക്കുക അതിനുശേഷം ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക.
അതിലേറെ ടീസ്പൂൺ ഗരം മസാല ചേർത്ത് കൊടുക്കുക, അതോടൊപ്പം ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതോടൊപ്പം അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ 2 ടീസ്പൂൺ കടലമാവ് ചേർത്തു കൊടുക്കുക. കടലമാവ് അളവ് കൂടി പോകാതിരിക്കാൻ ശ്രദ്ധിക്കുക. കൂടാതെ ഒരു ടീസ്പൂൺ അരിപ്പൊടിയും ചേർത്ത് കൊടുക്കുക വറുത്ത അരിപ്പൊടി ചേർത്തു കൊടുക്കേണ്ടതാണ് അതിനുശേഷം കൈ കൊണ്ട് നന്നായി യോജിപ്പിച്ച് എടുക്കുക.
കൈകൊണ്ട് തിരുമ്മി എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം ചെറിയ കട്ട്ലൈറ്റ് രൂപത്തിൽ ഉരുട്ടിയെടുക്കുക. മുട്ട എല്ലാം ഈ രീതിയിൽ തയ്യാറാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുക്കുക എണ്ണ ചൂടായതിനു ശേഷം തയ്യാറാക്കി വെച്ച മുട്ട ഓരോന്നും ഇട്ട് പൊരിച്ചെടുക്കുക ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ എടുത്തു കോരി മാറ്റുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.