വൈകുന്നേരങ്ങളിൽ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം. വീട്ടിലേക്ക് വരുന്ന വിരുന്നുകാരെ ഞെട്ടിക്കാൻ ഇന്നുതന്നെ തയ്യാറാക്കി നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ആറോ എട്ടോ ബ്രെഡ് ചെറിയ കഷണങ്ങളാക്കി ഇട്ടുകൊടുക്കുക. ശേഷം നല്ലതുപോലെ പൊടിച്ചെടുത്ത് പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. മിക്സിയുടെ ജാറിലേക്ക് നാലു മുട്ട പൊട്ടിച്ചൊഴിക്കുക.
അതിലേക്ക് അരക്കപ്പ് പഞ്ചസാര ചേർത്തു കൊടുക്കുക. ശേഷം അര ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്തു കൊടുക്കുക. ഏലക്കാ പൊടിക്ക് പകരമായി അര ടീസ്പൂൺ വാനില എസൻസ് വേണമെങ്കിൽ ചേർക്കാം. അതിനുശേഷം വച്ചിരിക്കുന്ന ബ്രെഡിലേക്ക് ഇത് ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരുപാട് ലൂസ് അല്ലാത്ത രീതിയിൽ ബാറ്റർ തയ്യാറാക്കുക.
ഇതിലേക്ക് ആവശ്യമെങ്കിൽ വെള്ളത്തിന് പകരം പാലു ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. നെയ്യിന് പകരമായി ഓയിൽ ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നന്നായി വറുത്തെടുക്കുക .
അതിനുശേഷം തയ്യാറാക്കിയ ബ്രഡ് മിക്സിലേക്ക് ചേർത്തു കൊടുത്തു ഇളക്കി യോജിപ്പിക്കുക. ശേഷം നെയ്യ് ഒഴിച്ച പാനിലേക്ക് ഒഴിച്ചുകൊടുക്കുക. അടുത്തതായി അടി കട്ടിയുള്ള ഏതെങ്കിലും ഒരു പാൻ 10 മിനിറ്റ് ചൂടാക്കാൻ വയ്ക്കുക. അതിനു മുകളിലായി മാവ് ഒഴിച്ച പാൻ വെച്ച് അടച്ചുവയ്ക്കുക. ശേഷം മീഡിയം ഫ്ലെയിമിൽ വച്ച് നന്നായി വേവിച്ചെടുക്കുക. നന്നായി വെന്ത് വന്നതിനുശേഷം പാത്രത്തിൽ നിന്ന് അടർത്തി മാറ്റി വയ്ക്കുക ഇഷ്ടമുള്ള ആ മുറിച്ചെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.