തുരുമ്പെടുത്ത ഇരുമ്പ് ചട്ടി കളയുന്നതിനു മുൻപായി വീഡിയോ കാണാൻ മറക്കല്ലേ. ഇരുമ്പ് പാത്രം ഇനി നോൺ സ്റ്റിക്ക് പാനായി ഉപയോഗിക്കാം. | Easy Kitchen Tip

മിക്ക ആളുകളുടെ വീട്ടിലും ഇരുമ്പ് പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ടായിരിക്കാം. എന്നാൽ ഉപയോഗിക്കാതെ എടുത്തു വയ്ക്കുന്ന ഇരുമ്പ് പാത്രങ്ങൾ കുറെ നാളുകൾക്ക് ശേഷം തുരുമ്പ് പിടിച്ച് നാശമായി പോകുന്ന സാഹചര്യം വളരെ കൂടുതലായിരിക്കും. അത്തരത്തിലുള്ള പാത്രങ്ങൾ പിന്നീട് കളയുകയായിരിക്കും പതിവ്. എന്നാൽ ഇനി കളയുന്നതിന് മുൻപായി ഈ ടിപ്പ് ചെയ്ത് നോൺസ്റ്റിക് പാനായി മാറ്റിയെടുക്കും. അതിനായി ആദ്യം തന്നെ ഇരുമ്പ് പാത്രം എടുത്ത് പാത്രം മുഴുവൻ മുങ്ങിപ്പോകുന്ന രീതിയിൽ കഞ്ഞിവെള്ളത്തിൽ മുക്കി വയ്ക്കുക.

ഒരു ദിവസം മുഴുവൻ ഇതുപോലെ തന്നെ വയ്ക്കുക. ശേഷം എടുത്തു നോക്കുകയാണെങ്കിൽ പാത്രത്തിലെ കുറച്ചു തുരുമ്പെല്ലാം പോയിരിക്കുന്നത് കാണാം. ശേഷം പാദം നന്നായി കഴുകി ചൂടാക്കാൻ വയ്ക്കുക അതിലേക്ക് കുറച്ച് ഉപ്പ് ഇട്ടുകൊടുക്കുക ശേഷം ഒരു പകുതി നാരങ്ങ എടുത്ത് ഉപ്പുമായി ചേർത്ത് പാനിൽ എല്ലായിടത്തും നന്നായി തേച്ചുപിടിപ്പിക്കുക. ഉപ്പിന്റെ നിറം മാറി വരുന്നത് വരെ ഉരച്ചു കൊടുത്തു കൊണ്ടേയിരിക്കുക.

അതിനുശേഷം പാത്രം കഴുകിയെടുക്കുക. തുടർന്ന് വീണ്ടും ചൂടാക്കാൻ വയ്ക്കുക ശേഷം ഈ പാനിലേക്ക് കുറച്ച് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക അതിനുശേഷം പാനിന്റെ എല്ലാ ഭാഗത്തും നന്നായി തേച്ചു കൊടുക്കുക. ശേഷം പാൻ ഒരു അഞ്ചുമിനിറ്റ് എങ്കിലും ചൂടാക്കി എടുക്കുക. അതുകഴിഞ്ഞ് ഒരു ഉണങ്ങിയ തുണികൊണ്ട് പാനിലെ എണ്ണ എല്ലാം തന്നെ തുടച്ച് മാറ്റിവയ്ക്കുക. ഇനി ഈ പാത്രം ധൈര്യമായി തന്നെ പാചകത്തിന് ഉപയോഗിക്കാവുന്നതാണ്.

ഈ പാനിൽ ദോശ ഉണ്ടാക്കുന്നതിനു മുൻപായി ഒരു കാര്യം കൂടി ചെയ്യുക. ഒരു മുട്ട പൊട്ടിച്ചൊഴിക്കുക ശേഷം പാനിന്റെ എല്ലാ ഭാഗത്തും നന്നായി തേച്ചുപിടിപ്പിക്കുക. മുട്ട ഒരു തവി ഉപയോഗിച്ചുകൊണ്ട് നന്നായി പരത്തി ഇളക്കി മാറ്റിയെടുക്കുക. മുട്ട നന്നായി പാകമാകുമ്പോൾ ഇറക്കിവെച്ച് കഴുകിയെടുക്കുക. അതിനുശേഷം ഈ പാനിൽ ദോശ ഉണ്ടാക്കിയെടുക്കാം. ദോശ എല്ലാം പൂ പോലെ പറിച്ചെടുക്കാം. എല്ലാ വീട്ടമ്മമാരും ഇന്ന് തന്നെ പരീക്ഷിച്ചു നോക്കാൻ മറക്കരുത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *