ചപ്പാത്തിക്കും ചോറിനും ദോശയ്ക്കും ഒരുപോലെ കോമ്പിനേഷൻ ആയ രുചികരമായ ഒരു മുട്ടക്കറി തയ്യാറാക്കാം. ഇതുപോലെ ഒരു മുട്ടക്കറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിൽ നാലോ അഞ്ചോ വലിയ വെളുത്തുള്ളിയും ഒരു വലിയ കഷണം ഇഞ്ചിയും, അരക്കപ്പ് തേങ്ങാക്കൊത്ത്, അല്ലെങ്കിൽ തേങ്ങ ചിരകിയതും ആകാം, അതോടൊപ്പം രണ്ടോ മൂന്നോ പച്ചമുളക്, അതോടൊപ്പം തന്നെ കുതിർത്തു വെച്ചിരിക്കുന്ന ഒരു ടീസ്പൂൺ കസ്കസ്, ആവശ്യത്തിന് ഉപ്പ്, അയക്കാൻ ആവശ്യമായ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ഒന്നോ രണ്ടോ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിലേക്ക് കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ വാട്ടിയെടുക്കുക. സവാള നന്നായി വഴന്നുവന്ന ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക.
ശേഷം നല്ലതുപോലെ വഴറ്റി പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യമായ മുളകുപൊടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക. കൂടാതെ കറിയിലേക്ക് ആവശ്യമായ വെള്ളവും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
അതോടൊപ്പം തന്നെ ഒരു തക്കാളി അരച്ചെടുത്തതും ചേർത്ത് കറി നല്ലതുപോലെ തിളപ്പിക്കുക. കറി നന്നായി തിളച്ച് വരുമ്പോൾ അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന ഒരു ടീസ്പൂൺ പെരുംജീരകം ചേർത്ത് കൊടുക്കുക. കറി നന്നായി തിളച്ച് വരുമ്പോൾ അതിലേക്ക് മൂന്നു മുട്ട പൊട്ടിച്ചൊഴിക്കുക. ശേഷം മുട്ട നല്ലതുപോലെ വേവിച്ചെടുക്കുക. കറി അടച്ചുവെച്ച് വേവിക്കുക. കറി കുറുകി മുട്ട വെന്തു പാകമാകുമ്പോൾ ഇറക്കി വെക്കുക. വിവരങ്ങൾക്ക് വീഡിയോ കാണുക.