ഇനി കൈ നനയാതെ കയ്യിൽ ചൂടു കൊള്ളാതെ നല്ല സോഫ്റ്റ് കൊഴുക്കട്ട തയ്യാറാക്കാം. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഈ കൊഴുക്കട്ട എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അരിപ്പൊടി ഒരു പാനിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് മൂന്ന് കപ്പ് വെള്ളം ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക. ഒട്ടും തന്നെ കട്ടകളില്ലാതെ ഇളക്കി യോജിപ്പിക്കുക. ശേഷം പാൻ ചൂടാക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക.
ചെറിയ തീയിൽ വെച്ചു കൊണ്ട് തന്നെ നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. അരിപ്പൊടിയിൽ നിന്ന് വെള്ളമെല്ലാം തന്നെ വറ്റി പാത്രത്തിൽ നിന്ന് വിട്ടു മാവ് പരിവം ആകുമ്പോൾ പകർത്തി വെക്കുക. ശേഷം ചൂടാറാൻ മാറ്റി വെക്കുക. ഇതേസമയം ഒരു പാൻ എടുത്തു അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർത്തു കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അലിയിച്ച് എടുക്കുക.
ശർക്കര നന്നായി അലിഞ്ഞു വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഇട്ടു കൊടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ ചുക്കുപൊടി ചേർത്ത് കൊടുക്കുക. ഇത് കുഴക്കട്ടെ വളരെയധികം രുചി കിട്ടാൻ സഹായിക്കും. ശേഷം തേങ്ങയും ശർക്കരയും നല്ലതുപോലെ യോജിച്ച് ഡ്രൈ ആയി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം പാകമായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അടുത്തതായി തയ്യാറാക്കിവെച്ച മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് കയ്യിൽ ഇട്ട് പരത്തി എടുക്കുക. ശേഷം തയ്യാറാക്കിവെച്ച ഫില്ലിംഗ് അതിനു നടുവിലായി വെച്ച് പൊതിഞ്ഞെടുക്കുക. ശേഷം ചെറുതായി ഉരുട്ടി കൊഴുക്കട്ട തയ്യാറാക്കുക. എല്ലാമാവും ഈ രീതിയിൽ കൊഴുക്കട്ട തയ്യാറാക്കി എടുക്കുക. അതിനുശേഷം ആവിയിൽ ഒരു അഞ്ചുമുതൽ ഏഴു മിനിറ്റ് വരെ വേവിച്ചെടുക്കുക. ശേഷം പകർത്തി വെച് രുചികരമായി കഴിക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.