കാലുകൾ വിണ്ടുകീറി പോകുന്നത് പലർക്കും സംഭവിക്കുന്ന കാര്യമാണ്. ചില സമയങ്ങളിൽ ഈ വിണ്ടുകീറൽ കഠിനമായ വേദനയ്ക്കും ചിലപ്പോൾ രക്തസ്രാവത്തിനും വരെ കാരണമായേക്കാം. ഒട്ടും തന്നെ നടക്കാൻ കഴിയാതെ കഷ്ടപ്പെടുന്നവരും ഉണ്ടായിരിക്കും. എന്നാൽ ഇനി അത്തരത്തിൽ പ്രശ്നമുള്ളവർക്ക് ഈ വേദനകളെ പെട്ടെന്ന് ഇല്ലാതാക്കാൻ ഒരു എളുപ്പ മാർഗം പരിചയപ്പെടാം. അതിനായി നമുക്ക് ആവശ്യമുള്ളത് വാസ്ലിൻ മാത്രമാണ്. ഇത് ഇങ്ങനെയാണോ ഉപയോഗിക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെകാലുകൾ വളരെ വൃത്തിയായി കഴുകിയെടുക്കുക. കുറച്ച് സമയം ഉപ്പുവെള്ളത്തിൽ വെച്ചതിനുശേഷം ആ വെള്ളം ഉപയോഗിച്ച് കഴുകുകയോ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുകയോ ചെയ്യാം. ഏതു രീതിയിൽ കഴുകിയാലും ഒട്ടും തന്നെ ചളിയോ അഴുക്കോ ഇല്ലാതെ വളരെ ക്ലീൻ ആയിരിക്കണം. അതിനുശേഷം ഒരു തുണികൊണ്ട് തുടച്ച് വെള്ളമെല്ലാം തന്നെ കളഞ്ഞെടുക്കുക.
അതിനുശേഷം വാസ്ലിൻ എടുത്ത് കാലിന്റെ വിണ്ടുകീറിയ ഭാഗത്തെല്ലാം നന്നായി തേച്ചുകൊടുക്കുക. അതിനുശേഷം പിന്നീട് നടക്കാൻ പാടുള്ളതല്ല. ഇത് രാത്രി കിടക്കുന്നതിനു മുൻപായി ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്. ആവശ്യമെങ്കിൽ ഈ കാലുകൾ ഒരു സോക്സ് ഉപയോഗിച്ച് മൂടി വയ്ക്കാവുന്നതുമാണ്. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ കാലുകൾ സോഫ്റ്റ് ആയിരിക്കുന്നത് കാണാം.
അതോടൊപ്പം വേദനയും പോയിരിക്കും. കാലുകൾ കീറിയ പ്രശ്നം ഉള്ള എല്ലാവരും തന്നെ ഈ മാർഗം ചെയ്തു നോക്കുക. ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും. ഒരു ദിവസം കൊണ്ട് തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കും തുടർന്ന് തുടർച്ചയായി തന്നെ ഈ രീതിയിൽ വാസ്ലിൻ തേക്കേണ്ടതാണ്. തുടർച്ചയായി ചെയ്യുകയാണെങ്കിൽ കാലുകൾ പാട് പോലുമില്ലാതെ സുന്ദരമായി മാറ്റിയെടുക്കാം. എല്ലാവരും ചെയ്തു നോക്കാൻ മറക്കല്ലേ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.