എല്ലാവരുടെ വീടുകളിലും ചായ അരിപ്പുകൾ ഉപയോഗിക്കുന്നവർ ആയിരിക്കും. കുറെനാൾ ഉപയോഗിച്ചു കഴിഞ്ഞാൽ ചായ അരിപ്പയിൽ കറ ഉണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാൽ ഇത് കളഞ്ഞെടുക്കാൻ വളരെയധികം ബുദ്ധിമുട്ടുമാണ്. എന്നാൽ ഇനി വളരെ എളുപ്പത്തിൽ ഇത് വൃത്തിയാക്കി എടുക്കാം. ഇതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക ശേഷം അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക. ശേഷം വൃത്തിയാക്കേണ്ട അരിപ്പയും മറ്റ് സ്റ്റീൽ പാത്രങ്ങളും ഈ വെള്ളത്തിലേക്ക് മുക്കി വയ്ക്കുക. ശേഷം നന്നായി തിളപ്പിക്കുക. വെള്ളം ചെറുതായി തിള വന്നു തുടങ്ങുമ്പോൾ അതിലേക്ക് പാത്രം കഴുകുന്ന ഏതെങ്കിലും ഒരു ലോഷൻ ഒഴിച്ചു കൊടുക്കുക.
ശേഷം വീണ്ടും നല്ലതുപോലെ തിളപ്പിക്കുക. അഞ്ചു മിനിറ്റ് എങ്കിലും ഇതുപോലെ തന്നെ തിളപ്പിച്ചു കൊണ്ടിരിക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാൻ സാധിക്കും ഇതിന്റെ അഴുക്കുകൾ എല്ലാം തന്നെ പോയി വരുന്നത്. അഞ്ചു മിനിറ്റിനു ശേഷം പാത്രം ഇറക്കി വയ്ക്കുക. ശേഷം വെള്ളം ചൂടാറാനായി മാറ്റിവയ്ക്കുക. അതുകഴിഞ്ഞ് പാത്രം എല്ലാം പുറത്തെടുക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് ഉരച്ച് വൃത്തിയാക്കി എടുക്കുക.
ചെറുതാച്ചു കൊടുക്കുമ്പോൾ തന്നെ കാണാം അഴുക്കുകൾ എല്ലാം മാറി പാത്രങ്ങൾ വെട്ടി തിളങ്ങുന്നത്. അരിപ്പ കൈലുലുകൾ മാത്രമല്ല ഗ്രേറ്ററുകൾ, ഗ്ലാസുകൾ സ്റ്റീൽ പാത്രങ്ങൾ തന്നെ ഈ രീതിയിൽ വൃത്തിയാക്കി എടുക്കാം. എല്ലാ വീട്ടമ്മമാരും ഈ ടിപ്പ് തീർച്ചയായും ചെയ്തു നോക്കുക ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.