ചപ്പാത്തി കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. പക്ഷേ ചപ്പാത്തി കുഴക്കുന്നതിനും ചപ്പാത്തി പരത്തുന്നതിനും ചുട്ടെടുക്കുന്നതിനും ചിലപ്പോൾ ചിലർക്കെങ്കിലും മടി കാണും. അത്തരത്തിൽ മടിയുള്ളവർക്ക് എളുപ്പത്തിൽ ചപ്പാത്തി തയ്യാറാക്കാൻ ഇത് ഒരു എളുപ്പമാർഗം. ഒറ്റയടിക്ക് മൂന്ന് ചപ്പാത്തി ഉണ്ടാക്കിയെടുക്കുന്ന സൂത്രം കണ്ടു നോക്കിയാലോ.
അതിനായി ചെയ്യേണ്ടത് ആദ്യം തന്നെ ആവശ്യത്തിന് ഗോതമ്പ് പൊടി എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തി മാവ് തയ്യാറാക്കി എടുക്കുക. അതിനുശേഷം ചപ്പാത്തിക്ക് വേണ്ടി മൂന്ന് ഉരുളകൾ എടുക്കുക. ശേഷം ആദ്യത്തെ ഉരുള ചപ്പാത്തിയായി പരത്തിയെടുക്കുക ശേഷം അതിനുമുകളിൽ കുറച്ച് എണ്ണ തേച്ചു കൊടുക്കുക ശേഷം രണ്ടാമത്തെ ചപ്പാത്തിയും പരത്തി എടുക്കുക അത് ഇതിനു മുകളിലായി വയ്ക്കുക.
അതിനുമുകളിൽ വീണ്ടും എണ്ണ തേച്ചു കൊടുക്കുക ശേഷം മൂന്നാമത്തെ ചപ്പാത്തിയും പരത്തുക അത് ഈ ചപ്പാത്തിയുടെ മേൽ വെച്ചു കൊടുക്കുക. ഇപ്പോൾ മൂന്ന് ലയർ ചപ്പാത്തി തയ്യാറായിരിക്കും. ശേഷം ഇവ ചേർത്ത് വച്ചുകൊണ്ട് ഒന്നുകൂടി പരത്തിയെടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി എടുക്കുക. അതുകഴിഞ്ഞ് തയ്യാറാക്കിവെച്ച ചപ്പാത്തി ഇതിലേക്ക് ഇട്ടു കൊടുക്കുക..
ശേഷം ചപ്പാത്തി തിരിച്ചും മറിച്ചും ഇട്ട് നല്ലതുപോലെ തന്നെ ചുട്ടെടുക്കുക. വളരെ പെട്ടെന്ന് ഒരു ചപ്പാത്തി ചുട്ടെടുക്കുന്ന സമയം കൊണ്ട് ഇനി മൂന്ന് ചപ്പാത്തി ചുട്ടെടുത്ത തയ്യാറാക്കാം. ഇനി എല്ലാവർക്കും ജോലി വളരെ എളുപ്പമാക്കാം. ഓരോ ചപ്പാത്തിയുടെ മേലും വെളിച്ചെണ്ണ പുരട്ടി കൊടുത്തത് കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഓരോ ചപ്പാത്തിയും വേർപെടുത്തി എടുക്കാനും സാധിക്കുന്നതാണ്. ഇന്ന് തന്നെ എല്ലാവരും ഈ പുതിയ ട്രിക്ക് ട്രൈ ചെയ്തു നോക്കുക. ജോലികൾ എളുപ്പം ചെയ്തു തീർക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.