ഇതുപോലെ ഒരു കറി മാത്രം മതി. വായും വയറും അറിയാതെ എത്ര വേണമെങ്കിലും ഇഡലിയും ദോശയും കഴിക്കാം. | Tasty Side Dish

രാവിലെ ഇഡ്ഡലി ദോശ ചപ്പാത്തി തുടങ്ങി ഏതു ബ്രേക്ക്ഫാസ്റ്റ് ആയാലും കൂടെ കഴിക്കാൻ ഇതുപോലെ ഒരു കറി മാത്രം മതി. രുചികരമായ ഈ കറി എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അഞ്ചോ ഏഴോ ചെറിയ ചുവന്നുള്ളി എടുത്തു വയ്ക്കുക. അതിലേക്ക് അഞ്ചു വലിയ വെളുത്തുള്ളി ചേർത്തു കൊടുക്കുക.

അടുത്തതായി ഇതിലേക്ക് മൂന്നോ നാലോ വറ്റൽ മുളക് ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ സാമ്പാർ പൊടി ചേർത്തു കൊടുക്കുക. ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. ഇതിലേക്ക് ഒട്ടും തന്നെ വെള്ളം ചേർക്കരുത്. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അര ടീസ്പൂൺ കടുകെട്ട് പൊട്ടിക്കുക.

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്തുകൊടുക്കുക. ഉഴുന്ന് നിറം ചെറുതായി മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക. കറിവേപ്പില വറത്തുവന്നതിനുശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. ശേഷം അതിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് കൊടുക്കുക.

അതിനുശേഷം പുളിക്ക് ആവശ്യ പുളി വെള്ളം ചേർത്തു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. കറി നല്ലതുപോലെ തിളച്ചു വരുമ്പോൾ ചെറിയ കഷ്ണം ശർക്കര ചേർത്ത് കൊടുക്കുക. അതിനുശേഷം വീണ്ടും കറി നല്ലതുപോലെ തിളപ്പിച്ചെടുക്കുക. കറി കുറുകി ഭാഗമായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. നല്ല ചൂടോടുകൂടിയ ദോശയ്ക്കും ചപ്പാത്തിക്കും ഇഡ്ഡലിയും ഇതുപോലെ ഒരു കറി മതി. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *