കോവയ്ക്ക ഇതുപോലെ തയ്യാറാക്കി നോക്കൂ. കറിയിൽ ഒരു കഷണം പോലും കോവയ്ക്ക ഇനി ബാക്കി കാണില്ല. | Tasty Kovakka Curry

കോവയ്ക്ക ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു കറി തയ്യാറാക്കാം. കോവയ്ക്ക ഇതുപോലെ കറി വയ്ക്കുകയാണെങ്കിൽ ഗോവയ്ക്ക് കഴിക്കാൻ മടി കാണിക്കുന്നവർ പോലും വളരെ ആസ്വദിച്ചു തന്നെ കഴിക്കും. കറി എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 300 ഗ്രാം കോവയ്ക്ക കഴുകി വൃത്തിയാക്കിയ ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. കോവയ്ക്കയുടെ നടുഭാഗം ചെറുതായി കീറുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

ശേഷം കോവയ്ക്ക ഇട്ടു കൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി അര ടീസ്പൂൺ ഉപ്പ് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. കോവയ്ക്ക വഴന്നു വന്നതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം അതേ പാനിലേക്ക് 2 സവാള ചെറുതായി അരിഞ്ഞത് കൊടുക്കുക. ശേഷം നന്നായി വഴറ്റി എടുക്കുക.

സവാളയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർത്ത് കൊടുക്കുക. വീണ്ടും നന്നായി വഴറ്റിയെടുക്കുക. തക്കാളി നല്ലതുപോലെ വെന്തു വന്നതിനുശേഷം അതിലേക്ക് അര ടീസ്പൂൺ പെരുംജീരകപ്പൊടി എരുവിന് ആവശ്യമായ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ ഗരം മസാല നല്ലതുപോലെ വഴറ്റിയെടുക്കുക.

പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിച്ചെടുക്കുക.. കറി നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് വഴക്കിവച്ചിരിക്കുന്ന ഗോവയ്ക്ക് ചേർത്ത് പാത്രം അടച്ച് വേവിക്കുക. കോവയ്ക്ക നല്ലതുപോലെ വെന്ത് എണ്ണ തെളിഞ്ഞു കുറുകി വരുമ്പോൾ അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞൊഴിക്കുക. അതോടൊപ്പം തന്നെ ആവശ്യത്തിനു കറിവേപ്പിലയും ചേർത്ത് ഇളക്കി ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *