Hair Growth Tip : ഒരുകാലത്ത് നല്ല മുടി ഉണ്ടായി പിന്നീട് അവയെല്ലാം കൊഴിഞ്ഞ് മുടിയുടെ കനം നഷ്ടപ്പെട്ടു പോയവർ നമുക്കിടയിൽ ധാരാളമുണ്ട്. അങ്ങനെയുള്ളവർക്ക് ഒരു മുടിയുടെ സ്ഥാനത്ത് 10 മുടി വളർന്നുവരുന്നതിന് ഇനി ചെറുപയർ മാത്രം മതി. ചെറുപയർ ഉപയോഗിച്ചുകൊണ്ട് മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ഒരു ടിപ്പ് പരിചയപ്പെടാം. അതിനായി ആദ്യം തന്നെ ചെറുപയർ ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി കുതിർക്കാൻ വയ്ക്കുക. ചെറുപയർ നന്നായി കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.
അതിലേക്ക് ആവശ്യത്തിന് കഞ്ഞി വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അരച്ചെടുക്കുമ്പോൾ ഒരുപാട് കട്ടിയായി പോകാതെ ശ്രദ്ധിക്കുക. കഞ്ഞിവെള്ളം ആയാലും ചെറുപയർ ആയാലും മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന രണ്ട് കാര്യങ്ങളാണ്. ഇവ രണ്ടും ചേർന്ന് അരച്ചെടുത്ത മിശ്രിതം തലയിൽ എല്ലാം നല്ലതുപോലെ തേച്ചു പിടിപ്പിക്കുക.
തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അതിനുശേഷം അരമണിക്കൂർ അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകി എടുക്കുക. ചെറുപയർ ഇതുപോലെ ഉപയോഗിക്കുകയാണെങ്കിൽ യാതൊരു തരത്തിലും ഉള്ള മണവും ഉണ്ടാവുകയില്ല. ഇത് ആഴ്ചയിൽ രണ്ടുപ്രാവശ്യമെങ്കിലും ഉപയോഗിക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുടി പൊട്ടി പോകുന്നത് ഇല്ലാതാക്കാൻ സാധിക്കും. അതുപോലെ മുടി കൊഴിയുന്നത് നിൽക്കാനും.
പുതിയ മുടികൾ വളർന്നുവരുന്നതിനും വളരെയധികം സഹായിക്കും. ഞാൻ ഇന്നത്തെ കാലത്ത് മുടി വളർച്ച എന്നും പറഞ്ഞ് നിരവധി ഓയിലുകൾ ലഭ്യമാണ്. അവയെല്ലാം തലയിൽ തേച്ചാൽ എത്രത്തോളം യൂസ്ഫുൾ ആകുമെന്ന് പൂർണ്ണമായി പറയാനും സാധിക്കില്ല.. എന്നാൽ ഇതുപോലെയുള്ള കാര്യങ്ങളിൽ പൂർണ്ണമായി വിശ്വസിച്ചു കൊണ്ട് തന്നെ ചെയ്യാം. ഇതിനെ യാതൊരു തരത്തിലുമുള്ള സൈഡ് എഫക്ടും ഉണ്ടാകില്ല. അതുകൊണ്ട ധൈര്യമായി ആർക്കുവേണമെങ്കിലും ഉപയോഗിക്കാം. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.