Instant Steamed Soft Rice Pudding : ഏതുനേരവും കഴിക്കാൻ രുചികരമായ ഒരു കിണ്ണത്തപ്പം തയ്യാറാക്കാം. കുട്ടികൾക്കു മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഈ കിണ്ണത്തപ്പം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് പച്ചരി നന്നായി കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. നാലു മണിക്കൂറെങ്കിലും നന്നായി കുതിർക്കാൻ വയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക.
ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഒട്ടും തന്നെ തരികൾ ഉണ്ടാകരുത്. ശേഷം മാവ് പകർത്തിവെച്ച പാത്രത്തിലേക്ക് ആവശ്യത്തിന് മധുരത്തിനു പൊടിച്ചതോ പൊടിക്കാത്തതോ ആയ പഞ്ചസാര ചേർത്ത് കൊടുക്കുക. അതോടൊപ്പം മൂന്ന് കപ്പ് പശുവിൻ പാലു ചേർത്തു കൊടുക്കുക. പശുവിൻപാലിന് പകരമായി മൂന്ന് കപ്പ് തേങ്ങാപ്പാൽ ചേർത്താലും മതി. അതിലേക്ക് കിണ്ണപ്പത്തിന് രുചി കൂട്ടുന്നതിനായി ഒരു ടീസ്പൂൺ ബ്രൂ കാപ്പിപ്പൊടി ചേർത്തു കൊടുക്കുക.
അതിനുശേഷം ഇവയെല്ലാം നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക. മധുരം എല്ലാം ബാലൻസ് ചെയ്യുന്നതിന് അര ടീസ്പൂൺ ഉപ്പും ചേർത്ത് കൊടുക്കുക ശേഷം ഈ പാൻ ചൂടാക്കാനായി വയ്ക്കുക. അതിനുശേഷം കൈവിടാതെ തന്നെ ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. മാവ് ചൂടായി കുറുകി വരുമ്പോൾ പകർത്തി വെക്കുക. അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ നീ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കാനായി വയ്ക്കുക.
വെള്ളം ചൂടായി വരുമ്പോൾ അതിനു മുകളിലായി ഒരു തട്ട് വച്ചു കൊടുക്കുക. ശേഷം കിണ്ണത്തപ്പം ഉണ്ടാക്കുന്ന പാത്രം എടുത്ത് അതിലേക്ക് കുറച്ചു വെളിച്ചെണ്ണയോ നെയ്യോ തേച്ചുകൊടുക്കുക. ശേഷം അതിലേക്ക് തയ്യാറാക്കിവെച്ച മാവ് ഒഴിച്ചു കൊടുക്കുക. അതിനുമുകളിൽ ആയി കുറച്ച് കറുത്ത എള്ള് ഇട്ടുകൊടുക്കുക. ശേഷം ആവിയിൽ വെച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. 10 മിനിറ്റുള്ളിൽ തന്നെ വെന്ത് കിട്ടുന്നതാണ്. ശേഷം പാത്രത്തിലേക്ക് പകർത്തി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.