Making Of Idali Murukk Recipe : ഇഡലി ഉണ്ടാക്കുന്ന ദിവസം ഇഡ്ഡലി ഒന്നോ രണ്ടോ ആണെങ്കിലും ബാക്കി വന്നാൽ ഇനി ആരും തന്നെ അത് കളയരുത്. വൈകുന്നേരം ചായയോടൊപ്പം കൂടെ കഴിക്കാൻ രുചികരമായ ഒരു പലഹാരം തയ്യാറാക്കാം. നല്ല അടിപൊളി കറുമുറ കഴിക്കാൻ മുറുക്ക് തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഇഡലി ഒന്നോ രണ്ടോ എടുക്കുക. ശേഷം ഒരു പാത്രത്തിലിട്ട് നല്ലതുപോലെ ഉടച്ചെടുക്കുക. നന്നായി തന്നെ ഉടച്ചെടുക്കേണ്ടതാണ്.
ആവശ്യത്തിന് അനുസരിച്ച് ഇടിയപ്പത്തിന്റെ പൊടി ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ഒരു നുള്ള് മഞ്ഞൾ പൊടി. ആവശ്യമായ മുളകുപൊടി ഒരു നുള്ള് കായം എന്നിവ ചേർത്ത് കൊടുക്കുക ശേഷം കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. ഇതിലേക്ക് ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക. അതിനുശേഷം ഇടിയപ്പത്തിന്റെ മാവ് തയ്യാറാക്കുന്നതുപോലെ തയ്യാറാക്കി എടുക്കുക.
ഇതേ സമയം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം തയ്യാറാക്കി വെച്ച മാവ് സേവനാഴിയിലേക്ക് വെച്ച് കൊടുക്കുക. സേവനാഴിയിൽ മുറുക്ക് ഉണ്ടാക്കുന്ന അച്ചുവേണം ഇട്ടു വയ്ക്കുവാൻ. അതിനുശേഷം മാവ് ചൂടായി കിടക്കുന്ന എണ്ണയിലേക്ക് പിഴിഞ്ഞൊഴിക്കുക. വട്ടത്തിൽ ഒഴിക്കുക. ശേഷം നല്ലതുപോലെ മൊരിയിച്ച് എടുക്കുക. ഇഡലി മാവ് ആയതുകൊണ്ട് തന്നെ പെട്ടെന്ന് മൊരിഞ്ഞു കിട്ടും.
അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഈ രീതിയിൽ എല്ലാ മാവും തയ്യാറാക്കി എടുക്കുക. അതിനുശേഷം കൈ കൊണ്ട് ഉണ്ടാക്കിവെച്ച മുറുക്ക് ചെറുതായി പൊട്ടിക്കുക. കടകളിൽ നിന്നെല്ലാം വാങ്ങിക്കുന്ന മുറുക്ക് ഇനി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. ചൂട് ചായയോടൊപ്പം രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.