Easy Way To Coconut Grating Tips : തേങ്ങ ചിരകാൻ ഇനി ചിരവയുടെ ആവശ്യമില്ല. ഉപയോഗിച്ച് തേങ്ങ ചിരകുമ്പോൾ കൈ മുറിഞ്ഞവർ പലരും ഉണ്ടാകും. എന്നാൽ ഇനി അത്തരത്തിലുള്ള പ്രശ്നങ്ങൾ വേണ്ട. തേങ്ങ ചിരകിയെടുക്കാൻ വളരെ എളുപ്പമാർഗം പരിചയപ്പെടാം. അതിനായി ആദ്യം തന്നെ രണ്ടായി മുറിച്ച തേങ്ങ ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കി ആവി വരുമ്പോൾ അതിനുമുകളിൽ ഒരു തട്ട് വെച്ച് തേങ്ങ രണ്ടും വെച്ച് കൊടുക്കുക.
പാത്രം അടച്ചുവെച്ച് നന്നായി വേവിക്കുക. തേങ്ങാ വെന്ത് വന്നതിനുശേഷം ചിരട്ടയിൽ നിന്നും തേങ്ങ അടർത്തി എടുത്തു മാറ്റുക. ശേഷം തേങ്ങയുടെ പുറം തൊലി കളയുക. അതിനുശേഷം ഒരു കത്തി ഉപയോഗിച്ച് കൊണ്ട് ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഈ കഷ്ണങ്ങളെല്ലാം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട നല്ലതുപോലെ പൊടിച്ചെടുക്കുക.
വളരെ എളുപ്പത്തിൽ തന്നെ തേങ്ങ ചിരകാനും ഈ തേങ്ങാ ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ കുറെ നാളത്തേക്ക് കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കുന്നതിനും സാധിക്കും. അടുക്കളയിൽ ചെയ്യാനാവും പറ്റുന്ന മറ്റൊരു ടിപ്പ് പരിചയപ്പെടാം. മിക്സിയുടെ ജാർ വയ്ക്കുന്ന ഭാഗത്തിൽ കാണുന്ന അഴുക്കുകൾ പെട്ടെന്ന് കളഞ്ഞെടുക്കാൻ ഒരു എളുപ്പമാർഗം ഉണ്ട്.
അതിനായി ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു ബ്രഷ് എടുത്ത് അതിന്റെ തല ഭാഗം ചെറുതായി ചൂടാക്കി വളച്ചു കൊടുക്കുക. അതിനുശേഷം ഈ വളഞ്ഞ ബ്രഷ് ഉപയോഗിച്ച് വളരെ ഈസിയായി തന്നെ മിക്സിയുടെ എല്ലാ ഭാഗത്തും ഒരു ചെറു ആക്കാൻ സാധിക്കും. ഇതുപോലെ ചെയ്യുകയാണെങ്കിൽ ഒന്ന് മിക്സി വളരെയധികം വൃത്തിയോടെ സൂക്ഷിക്കാം. കൂടുതൽ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണുക.