Health Benefits of Cinnamon : പാരമ്പര്യമായി ഭക്ഷണ പദാർത്ഥങ്ങളിൽ രുചി കൂട്ടുന്നതിനായി ഉപയോഗിക്കുന്ന ഒന്നാണ് കറുവപ്പട്ട. എന്നാൽ അതുമാത്രമല്ല രേവതി ആരോഗ്യം ഗുണങ്ങൾ കറുകപ്പട്ടയിൽ അടങ്ങിയിരിക്കുന്നു എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കും എന്നും അതുവഴി ശരീരഭാരം കുറയ്ക്കും എന്നും കണ്ടെത്തി. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കറുവപ്പട്ട ഭക്ഷണത്തിൽ ശീലമാക്കുക.
അതുപോലെതന്നെ ഹൃദയത്തിന്റെ ആരോഗ്യത്തെയും ഇത് വളരെയധികം സംരക്ഷിച്ചു വരുന്നു. ശരീരത്തിൽ ഉണ്ടായിരിക്കേണ്ട നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ ഉണ്ടാകുന്ന പ്രമേഹ രോഗത്തിന്റെ സാധ്യതകളും പ്രമേഹ രോഗത്തിന്റെ തീവ്രതയും കുറയ്ക്കുന്നു.
കറുവപ്പട്ടയ്ക്ക് ഔഷധഗുണങ്ങൾ ഉണ്ടെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ കണ്ടെത്തിയിട്ടുള്ളതാണ് എന്നാൽ കൂടുതൽ വ്യാപകമായത് ഈ അടുത്ത കാലത്താണ്. കറുവപ്പട്ട, കറുകപ്പട്ടയിൽ നിന്നും എടുക്കുന്ന എണ്ണ, കറുവപ്പട്ടയുടെ നീര്, കറുവപ്പട്ട പൊടിച്ചത് എന്നിങ്ങനെ ഏത് രൂപത്തിൽ വേണമെങ്കിലും കറുവപ്പട്ട ഭക്ഷണമായി കഴിക്കാവുന്നതാണ്. കറുകപ്പട്ടയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു അതുവഴി മലബന്ധത്തെയും തടയുന്നു. അതുപോലെ ശരീരത്തിനകത്തെ വിഷാംശങ്ങളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു.
ഫംഗസ് ബാക്ടീരിയ വൈറസ് എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്നു. അതുപോലെ കഫം കെട്ടിനിൽക്കുന്നത് ഇല്ലാതാക്കുന്നതിനും അതുവഴി ശ്വസനത്തെ സുഗമമാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ വായിലെ ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കാനുള്ള കഴിവ് കറുവപ്പട്ടയ്ക്ക് ഉണ്ട്. പല്ലുകൾ കേടാകുന്നതും വായിലെ അണുബാധയ്ക്കും ഇത് വളരെയധികം സഹായിക്കുന്നു. കറുവപ്പട്ടയുടെ കൂടുതൽ ആരോഗ്യ ഗുണങ്ങൾ അറിയുവാൻ വീഡിയോ കാണുക.