No Coconut Tasty Kadala Curry: ദോശയ്ക്കും അപ്പത്തിനും പുട്ടിനും കൂടെ കഴിക്കാൻ വളരെ രുചികരമായ കടലക്കറി തയ്യാറാക്കാം. തേങ്ങ ചേർക്കാതെ നല്ല കുറുകിയ ചാറോടുകൂടിയ കടലക്കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 250 ഗ്രാം കടല ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. നന്നായി കുതിർന്ന വന്നതിനുശേഷം ഒരു കുക്കറിലേക്ക് പകർത്തി ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് ഏലക്കായ ഒരു ചെറിയ കഷ്ണം പട്ട രണ്ട് ഗ്രാമ്പൂ എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക, അതിനുശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. സവാള നല്ലതുപോലെ വഴന്നു നിറം മാറി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. അതിലേക്ക് അര ടീസ്പൂൺ പെരുംജീരകപ്പൊടി ചേർത്ത് കൊടുക്കുക, കാൽ ടീസ്പൂൺ ഗരം മസാല പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക. പച്ചമണം എല്ലാം മാറി വരുന്നത് വരെ വഴറ്റിയെടുക്കുക.
അതിനുശേഷം വേവിച്ച് വച്ചിരിക്കുന്ന കടല എടുക്കുക. അതിൽ നിന്നും മൂന്ന് നാല് ടീസ്പൂൺ കടല മാറ്റിവയ്ക്കുക. ശേഷം ബാക്കിയുള്ള കടലയും വെള്ളവും അതിലേക്ക് ചേർത്ത് കൊടുക്കുക. അതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റിവച്ചിരിക്കുന്ന കുറച്ചു കടലയും 7, 8 കശുവണ്ടി ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക.
അതിനുശേഷം ഈ കറിയിലേക്ക് ചേർത്തു കൊടുത്ത് ഇളക്കി യോജിപ്പിക്കുക. നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ,എരുവിന് അനുസരിച്ച് പച്ചമുളക് കീറിയത് ചേർത്തു കൊടുക്കുക. അതോടൊപ്പം അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് കറി അടച്ചുവെച്ച് വേവിക്കുക. കടലക്കറി നല്ലതുപോലെ വെന്ത് കുറുകി ഭാഗമായി വരുമ്പോൾ പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.