Dates And Milk Sweet Recipe: ഈന്തപ്പഴവും പാലും ചേർത്തുകൊണ്ട് വളരെ രുചികരമായ ഒരു മധുരം തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഇത് ഒരുപോലെ ഇഷ്ടപ്പെടും ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 10 12 ഈന്തപ്പഴം എടുത്ത് അതിന്റെ കുരുവെല്ലാം തന്നെ കളഞ്ഞു ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ശേഷം അതിലേക്ക് ആവശ്യത്തിന് ചൂട് വെള്ളം ഒഴിച്ചുകൊടുത്ത് നന്നായി കുതിർക്കാനായി മാറ്റിവയ്ക്കുക. ഈന്തപ്പഴം നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിച്ചു കൊടുക്കുക അതിലേക്ക് ഒരു ചെറിയ പഴം ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം നല്ലതുപോലെ അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് കാൽ കപ്പ് കോൺഫ്ലവർ പൊടി ചേർത്തു കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് പാൽ ചേർത്ത് കൊടുക്കുക.
അതിനുശേഷം ഞാൻ ചൂടാക്കി നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം അരച്ചു വച്ചിരിക്കുന്ന ഈന്തപ്പഴം ചേർത്തുകൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കുക. വീണ്ടും നന്നായി തിളപ്പിക്കുക കൈവിടാതെ തന്നെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ഇപ്പോൾ പാൽ ചെറുതായി കുറുകി വരുന്നത് കാണാം.
കൈ വിടാതെ തന്നെ ഇളക്കി കൊടുക്കുക. മീഡിയം ഫ്ലെയിമിൽ തന്നെ തീ വെച്ച് കൊണ്ട് തയ്യാറാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം നന്നായി കുതിർന്നു വരുമ്പോൾ ഓഫ് ചെയ്യുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിനുമുകളിൽ അലങ്കാരത്തിനായി ഇഷ്ടമുള്ള നട്ട്സ് ചേർത്തു കൊടുക്കുക. ശേഷം കുറച്ച് സമയം കുറച്ച് തണുപ്പിക്കുക. ശേഷം കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.