Making Of Banana Filled Idiyappam : രാവിലെ ബ്രേക്ക് ഫാസ്റ്റ് എല്ലാവരെയും ആകർഷിക്കുന്ന തരത്തിൽ ഒരു വിഭവം തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒരു വെറൈറ്റി ഇടിയപ്പത്തിന്റെ റെസിപ്പി പരിചയപ്പെടാം. വീഡിയോ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് 2 നേന്ത്രപ്പഴം രണ്ടായി എടുക്കുക. ശേഷം ആവിയിൽ പഴം നല്ലതുപോലെ വേവിച്ചെടുക്കുക. പഴം നല്ലതുപോലെ വിശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക.
ഒട്ടും തന്നെ കട്ടകൾ ഉണ്ടാകരുത്. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കുക. അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. അല്ലെങ്കിൽ ഇടിയപ്പം തയ്യാറാക്കുന്ന പൊടി ഇട്ടുകൊടുക്കുക. പൊടിയെടുക്കുമ്പോൾ അതിൽ ഒട്ടും തന്നെ തരികൾ ഉണ്ടാകരുത്. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക.
ശേഷം സാധാരണ ഇടിയപ്പത്തിന്റെ മാവ് തയ്യാറാക്കുന്നതുപോലെ ആവശ്യത്തിന് ചൂട് വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ട് മാവ് കുഴച്ചെടുക്കുക. മാവിന്റെ ചൂട് ചെറുതായി കുറഞ്ഞു വരുമ്പോൾ കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. 5 10 മിനിറ്റ് എങ്കിലും നല്ലതുപോലെ കുഴച്ചെടുക്കുവാൻ ശ്രദ്ധിക്കുക. ഇത് മാവ് വളരെയധികം സോഫ്റ്റ് ആവാൻ സഹായിക്കും. അതിനുശേഷം സേവനാഴിയെടുത്ത് തയ്യാറാക്കിവെച്ച മാവ് അതിലേക്കു വച്ച് കൊടുക്കുക.
ശേഷം ഇടിയപ്പം തയ്യാറാക്കുന്നതിന് ആവശ്യമുള്ള വലുപ്പത്തിൽ വാഴയില എടുക്കുക. ശേഷം ഈ വാഴയിലയിലേക്ക് വട്ടത്തിൽ മാവ് പിഴിഞ്ഞ് ഒഴിക്കുക. അതിനുമുകളിൽ ആയി കുറച്ച് തേങ്ങ ചിരകിയതും ഇട്ടുകൊടുക്കുക. എല്ലാമാവും ഈ രീതിയിൽ ഇടിയപ്പം തയ്യാറാക്കി എടുക്കുക. അതിനുശേഷം ഭാവിയിൽ ഒരു 5 മിനിറ്റ് നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം നന്നായി വെന്തു വന്നു കഴിഞ്ഞാൽ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.