Making Of Coconut Pappadam Curry: പപ്പടം എല്ലാവരുടെ വീട്ടിലും ഉണ്ടായിരിക്കുന്നതാണ്. ചോറിനായാലും ചപ്പാത്തിക്ക് ആയാലും വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ കറി തയ്യാറാക്കാം അതും പപ്പടം ഉപയോഗിച്ചു കൊണ്ടുള്ള കറി. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
അതിലേക്ക് അര ടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക ശേഷം അഞ്ചോ ആറോ വറ്റൽമുളക് ചേർത്തു കൊടുക്കുക ആവശ്യത്തിനു കറിവേപ്പിലയും ചേർത്ത് നന്നായി വറുത്തെടുക്കുക. ശേഷം അതിലേക്ക് 20 ചെറിയ ചുവന്നുള്ളി രണ്ടായി മുറിച്ചത് ചേർത്തുകൊടുത്ത നല്ലതുപോലെ വഴറ്റി എടുക്കുക. അതിലേക്ക് 10 വെളുത്തുള്ളി ചേർത്തു കൊടുക്കുക. ഉള്ളി വഴന്നു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചേർത്ത് കൊടുക്കുക.
ശേഷം നല്ലതുപോലെ ഇളക്കി തക്കാളി വെന്തു വന്നതിനു ശേഷം അതിലേക്ക് ആവശ്യമായ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നതുവരെ ഇളക്കുക. ഒരു നെല്ലിക്ക വലുപ്പത്തിൽ പുള്ളി പിഴിഞ്ഞ് നല്ല കട്ടിയിൽ അരക്കപ്പ് പുളിവെള്ളം ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം കറിയിലേക്ക് ആവശ്യമായ വെള്ളവും ചേർത്ത് നല്ലതുപോലെ അടച്ചുവെച്ച് വേവിക്കുക. കറി നന്നായി കുറുകി വരുമ്പോൾ അഞ്ചോ ഏഴോ പപ്പടം വറുത്തെടുത്തതിനുശേഷം മീഡിയം വലുപ്പത്തിൽ പൊട്ടിച്ചെടുത്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ അരക്കപ്പ് തേങ്ങാപ്പാലും ചേർക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പിലയും രണ്ട് പച്ചമുളക് കീറിയതും ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.