Tasty Bread And Milk Sweet Recipe: ഏതു നേരമായാലും കഴിക്കാൻ വളരെയധികം ആയ ഒരു മധുര പലഹാരം തയ്യാറാക്കാം ബ്രഡും പാലും ഉണ്ടെങ്കിൽ നിമിഷ നേരം കൊണ്ട് തന്നെ വിഭവം റെഡി. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി 10 ബ്രഡ് എടുക്കുക. അതിന്റെ അരികുകൾ എല്ലാം തന്നെ മുറിച്ചു മാറ്റിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് നന്നായി പൊടിച്ചെടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അടുത്തതായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഇത് ബ്രഡിലേക്ക് ചേർത്തു കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക, അതോടൊപ്പം ആവശ്യമെങ്കിൽ മാത്രം ഒരു ടീസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് കൊടുക്കുക. അതോടൊപ്പം ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം കുഴച്ചെടുക്കുന്നതിന് ഒന്നര ടീസ്പൂൺ പാലു ചേർത്തു കൊടുക്കുക.
ശേഷം കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക. അടുത്തതായി മുറിച്ചു വച്ചിരിക്കുന്ന ബ്രെഡിന്റെ അരികുകൾ എല്ലാം മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുത്ത ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം യുടെ ജാറിലേക്ക് മൂന്ന് ടീസ്പൂൺ കടല, മൂന്ന് ടീസ്പൂൺ പിസ്ത, മൂന്ന് ടീസ്പൂൺ പഞ്ചസാര ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക.
അടുത്തതായി തയ്യാറാക്കി വച്ചിരിക്കുന്ന ബ്രെഡിന്റെ മിക്സിൽ നിന്ന് ചെറിയ ഉരുള ഉരുട്ടിയെടുത്ത് അതിന്റെ നടുക്കിൽ ചെറുതായി കുഴിച്ച് കടലയുടെ ഫിലിംഗ് വച്ച് കൊടുക്കുക. ശേഷം പൊരിഞ്ഞെടുക്കുക. ഇത് പൊളിച്ചു വച്ചിരിക്കുന്ന ബ്രഡിലേക്ക് ഇട്ട് പൊതിഞ്ഞെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിവെച്ച ഓരോ ഉണ്ടകളും എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കുക. വളരെ എളുപ്പകരമായ ഈ വിഭവം എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.