Simple Way To Recover Teeth Pain: എല്ലാവരെയും സംബന്ധിച്ചിടത്തോളം പല്ലുവേദന വളരെയധികം അസഹനീയമായ ഒരു അവസ്ഥയാണ്. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്തെങ്കിലും ഒരു കാരണങ്ങളാൽ പല്ലുവേദന എല്ലാവർക്കും തന്നെ വന്നു കാണും. ഇനി ഇത്തരത്തിൽ പല്ലുവേദന ഉണ്ടാകുന്ന സമയത്ത് വളരെ പെട്ടെന്ന് തന്നെ വേദന ഇല്ലാതാക്കാൻ ഒരു കിടിലൻ ടിപ്പ് ചെയ്യാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ എടുത്തു വയ്ക്കുക. ശേഷം അതിലേക്ക് 3 ഗ്രാമ്പു ചേർത്തു കൊടുക്കുക. അതിനുശേഷം ഒരു പാൻ ആവശ്യത്തിന് വെള്ളം എടുത്ത് ചൂടാക്കാൻ വയ്ക്കുക. അതിനുശേഷം വെളിച്ചെണ്ണയും ഗ്രാമ്പൂവും ഒഴിച്ച പാത്രം അതിനകത്തേക്ക് ഇറക്കി വയ്ക്കുക. ശേഷം നന്നായി ചൂടാക്കുക. വെള്ളം തിളക്കുന്നതിന് അനുസരിച്ച് വെളിച്ചെണ്ണയും ഗ്രാമ്പൂവും നല്ലതുപോലെ ചൂടായി വരും.
10 മിനിറ്റ് എങ്കിലും ഇതുപോലെ ചൂടാക്കാൻ വയ്ക്കുക അതിനുശേഷം പാത്രം പുറത്തേക്ക് എടുത്ത് ചൂടാറാനായി മാറ്റിവയ്ക്കുക. നന്നായി ചൂടാറിയതിനു ശേഷം ഒരു പഞ്ഞിയോ അല്ലെങ്കിൽ ചെറിയ തുണിയോ എടുത്ത് തയ്യാറാക്കിയ വെളിച്ചെണ്ണയിൽ മുക്കുക ശേഷം പല്ലുവേദനയുള്ള ഭാഗത്ത് വെച്ച് കൊടുക്കുക. അരമണിക്കൂർ നേരത്തേക്ക് അതുപോലെ തന്നെ വയ്ക്കുക.
രാത്രി കിടക്കുന്നതിനു മുൻപായി ചെയ്യുന്നതായിരിക്കും ഏറെ നല്ലത്. ഇതുപോലെ തുടർച്ചയായി ചെയ്യുകയാണെങ്കിൽ പല്ലുവേദന വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. പല്ലുവേദന ഉള്ളവർ ഇന്നുതന്നെ ഇത് ചെയ്തു നോക്കുക. നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.