Staffed Tasty Evening Snack Recipe: വൈകുന്നേരങ്ങളിൽ ചൂട് ചായയോടൊപ്പം കഴിക്കാൻ വളരെ രുചികരമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം ഇതുപോലെ ഒരു പലഹാരം തയ്യാറാക്കുകയാണെങ്കിൽ എല്ലാവരും തന്നെ വളരെയധികം ആസ്വദിച്ചു കഴിക്കും. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കുക്കറിലേക്ക് കാൽ കപ്പ് പരിപ്പും ചേർത്തു കൊടുക്കുക, അതോടൊപ്പം കാൽ കപ്പ് ഉണക്കം പയറ് ചേർത്ത് കൊടുക്കുക ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക.
അടുത്തതായി മധുരത്തിന് ആവശ്യമായ ശർക്കര ഒരു പാനിലേക്ക് ഇട്ടു ആവശ്യത്തിന് വെള്ളം ചേർത്ത് അലിയിക്കാൻ വയ്ക്കുക. പരിപ്പും പയറും വെന്തതിനുശേഷം അതിലേക്ക് ഒരു നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം അര കപ്പ് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിക്കുക.
അടുത്തതായി ഉരുക്കി വെച്ചിരിക്കുന്ന ശർക്കര പാനിയും ആവശ്യത്തിന് ചേർത്തു കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് നന്നായി ചൂടാക്കി വറ്റിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. ചെറുതായി ചൂടാറി വരുമ്പോൾ അതിൽ നിന്നും ചെറിയ ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് മാറ്റിവയ്ക്കുക. അടുത്തതായി വീട്ടിൽ ബാക്കിവരുന്ന ദോശമാവ് ഒന്നര കപ്പ് എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ കോൺഫ്ലവർ, ആവശ്യത്തിന് ഉപ്പ്.
ചേർത്തു കൊടുക്കുക. അതോടൊപ്പം ആവശ്യമെങ്കിൽ മാത്രം മൂന്ന് ടീസ്പൂൺ കശുവണ്ടി ചതച്ചത്, ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം തയ്യാറാക്കി വെച്ച ഓരോ ഗുണ്ടകളും ഈ മാവിൽ മുക്കിയെടുത്ത് ചൂടായ എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. നല്ലതുപോലെ മൊരിഞ്ഞു വന്നതിനുശേഷം പകർത്തി വയ്ക്കുക.രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.