Tasty Masala Gravy Kadala Curry: രാവിലെ ബ്രേക്ക് ഫാസ്റ്റിനും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും വളരെ രുചികരമായ കടലക്കറികഴിക്കാം. ഇതുപോലെയുള്ള കിടിലൻ കടലക്കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 150 ഗ്രാം കടല ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് തക്കാളി, 10 ചെറിയ ഉള്ളി, കാൽ കപ്പ് തേങ്ങ ചിരകിയത്, മൂന്നു വെളുത്തുള്ളി, ചെറിയ കഷണം ഇഞ്ചി എന്നിവ ചേർത്തു നല്ലതുപോലെ അരച്ചെടുക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം രണ്ട് ഗ്രാമ്പൂ ഒരു ഏലക്കായ ചെറിയ കഷ്ണം പട്ട എന്നിവ ചേർത്ത് വറുത്തെടുക്കുക ശേഷം ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് വഴറ്റിയെടുക്കുക. വളർന്നു വരുമ്പോൾ അതിലേക്ക് രണ്ടു പച്ചമുളക് ചേർത്തു കൊടുക്കുക. ശേഷം വരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി മൂപ്പിച്ച് എടുക്കുക.
അടുത്തതായി ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ പെരുംജീരകപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കിയെടുക്കുക. അതിനുശേഷം വേവിച്ചു വെച്ചിരിക്കുന്ന കടലയും വെള്ളവും ചേർത്ത് കൊടുത്ത് നല്ലതുപോലെ തിളപ്പിക്കുക.
ചെറിയ തെളിവരുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്തു കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ വെന്ത് കുറുകി വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.