Tasty Egg Dosa Breakfast Recipe: രാവിലെ ബ്രേക്ക് ഫാസ്റ്റിനെ എല്ലാവരെയും കൊതിപ്പിക്കാൻ ഒരു മുട്ട ദോശ തയ്യാറാക്കാം. മുട്ട ദോശ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ദോശമാവ് തയ്യാറാക്കി വെക്കുക. അരിയും ഉഴുന്നും എല്ലാം ചേർത്ത് കൊണ്ടുള്ള ദോശമാവ് തയ്യാറാക്കി ഏഴു മുതൽ 8 മണിക്കൂർ വരെ നേരം പുളിക്കാനായി മാറ്റിവെച്ച് അതിനുശേഷം നന്നായി പുളിച്ചു വന്ന ദോശമാവ് എടുക്കുക.
അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ദോശമാവ് ഒഴിച്ച് പരത്തി എടുക്കുക. ശേഷം ദോശയുടെ മുകളിലേക്ക് ആവശ്യത്തിന് സവാള പൊടിയായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക.
അതോടൊപ്പം മല്ലിയിലയും കറിവേപ്പിലയും ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക. ശേഷം ഒരു മുട്ട അതിനു മുകളിൽ പൊട്ടിച്ചൊഴിക്കുക. അയമുകളിലായി കുറച്ചു മുളകുപൊടി വിതറിയിടുക. അതിനുശേഷം ഒരു തവി ഉപയോഗിച്ചുകൊണ്ട് ദോശയുടെ എല്ലാ ഭാഗത്തേക്കും മുട്ട നല്ലതുപോലെ പുരട്ടി കൊടുക്കുക. അതിനു മുകളിലായി കുറച്ച് കുരുമുളക് പൊടി വിതറി ഇടുക.
ഒരു ഭാഗം നല്ലതുപോലെ മൊരിഞ്ഞു വന്നതിനുശേഷം ഒരു തവി കൊണ്ട് ദോശ തിരിച്ചെടുക്കുക. ശേഷം മുട്ട തേച്ച ഭാഗം നല്ലതുപോലെ മൊരിയിച്ചെടുക്കുക. ദോശ പാകമായതിനു ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. എല്ലാ ദോശയും ഈ രീതിയിൽ തന്നെ തയ്യാറാക്കി എടുക്കുക. രാവിലെ ബ്രേക്ക് ഫാസ്റ്റ് വളരെ രുചികരമായ തന്നെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.