Easy Way To Cleaning Prawns : ചെമ്മീൻ വൃത്തിയാക്കുന്നതിന് മിക്കവാറും എല്ലാ വീട്ടമ്മമാർക്കും മടിയായിരിക്കും. ചെമ്മീൻ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അതിന്റെ നടുവിലുള്ള കറുപ്പ് ഭാഗം ക്ലീൻ ചെയ്തില്ലെങ്കിൽ അവർ ശരീരത്തിനകത്തു പോയാൽ വയറുവേദന ഉണ്ടാകാനുള്ള സാധ്യത ഉണ്ട് അതുകൊണ്ട് ചെമ്മീൻ വൃത്തിയാക്കുമ്പോൾ വേണം വൃത്തിയാക്കി എടുക്കാൻ.
അതുകൊണ്ടുതന്നെ അത് വൃത്തിയാക്കുന്നതിന് ഒരുപാട് സമയം എടുക്കുന്നു. എന്നാൽ ഇനി അതിന്റെ ബുദ്ധിമുട്ട് വേണ്ട വളരെ എളുപ്പത്തിൽ തന്നെ ചെമ്മീൻ വൃത്തിയാക്കി എടുക്കാം. എങ്ങനെയാണെന്ന് നോക്കാം. ആദ്യം തന്നെ ചെമ്മീൻ എടുത്ത് അതിന്റെ തല ഭാഗം കളയുക. അതിനുശേഷം വാൽഭാഗത്ത് പിടിച്ച് മുകളിലത്തെ തോട് വലിച്ചെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ വലിച്ചെടുക്കാൻ സാധിക്കുന്നതാണ്.
അതിനുശേഷം ഒരു കട്ടി ഉപയോഗിച്ചുകൊണ്ട് അതിന്റെ നടുഭാഗത്തായി ചെറുതായി വരയുക. അതിനുശേഷം കറുത്ത ഭാഗം എടുത്തു മാറ്റുക. വളരെ എളുപ്പത്തിൽ തന്നെയാണ് നല്ല വൃത്തിയോടെ ചെമ്മീൻ തയ്യാറാക്കി എടുക്കാം. എത്ര കിലോ ചെമ്മീൻ വാങ്ങിയാലും ഇനി ഈ രീതിയിൽ വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാം.
കുട്ടികൾക്കും ഇത് പറഞ്ഞു കൊടുക്കുകയാണെങ്കിൽ ചെമ്മീൻ വാങ്ങുന്ന സമയത്ത് വളരെ ഉത്സാഹത്തോടെ തന്നെ അവരെല്ലാം വൃത്തിയാക്കുവാൻ കൂടും. പുലർന്നവർക്കും കുട്ടികൾക്കും ഒരുപോലെ തന്നെ ഈ വീഡിയോ ഉപയോഗിച്ചുകൊണ്ട് വളരെ വൃത്തിയായി എടുക്കാവുന്നതാണ്. എല്ലാ വീട്ടമ്മമാരും ഇതുപോലെ ഒരു സൂത്രം ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.