Tasty Appam Egg Curry Breakfast Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റിന് രുചികരമായ പഞ്ഞി പോലത്തെ അപ്പവും അടിപൊളി മുട്ടക്കറിയും തയ്യാറാക്കാം. അതിനായി ഒരു കപ്പ് പച്ചരി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. മറ്റൊരു പാത്രത്തിൽ രണ്ട് ടീസ്പൂൺ ഉഴുന്ന് വെള്ളത്തിലിട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക.
അതോടൊപ്പം കാൽ കപ്പ് ചോറ് ചേർക്കുക. അതോടൊപ്പം കാൽ ടീസ്പൂൺ യീസ്റ്റ് ഒരു ടീസ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇഡലി മാവിന്റെ പരുവത്തിൽ തയ്യാറാക്കുക മാവ്. ശേഷം കൈകൊണ്ട് രണ്ടുമിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മാവ് പൊന്തനായി മാറ്റിവയ്ക്കുക. നന്നായി പൊന്തി വന്നതിനുശേഷം വീണ്ടും ഇളക്കി യോജിപ്പിച്ച് അരമണിക്കൂർ മാറ്റിവയ്ക്കുക.
അതിനുശേഷം ഇഡലി ഉണ്ടാക്കുന്ന പാത്രത്തിലേക്ക് ആവശ്യത്തിന് മാവൊഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. അടുത്തതായി ഇതിലേക്ക് മുട്ടക്കറി തയ്യാറാക്കാം. അതിനായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം രണ്ട് സവാള ചെറുതായി അരിഞ്ഞത് രണ്ടര ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് ചതച്ചത് ഒരു ടീസ്പൂൺ ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചെറുത് നല്ലതുപോലെ വഴറ്റിയെടുക്കുക.
വഴന്നു വന്നതിനു ശേഷം അതിലേക്ക് ആവശ്യമായ മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപൊടി ഒരു ടീസ്പൂൺ ഗരം മസാല അര ടീസ്പൂൺ പെരുംജീരകപ്പൊടി ആവശ്യത്തിന് കുരുമുളകുപൊടി ചേർത്തു യോജിപ്പിക്കുക ശേഷം അതിലേക്ക് കറിയിലേക്ക് ആവശ്യമായ തേങ്ങാപ്പാല് ചേർത്ത് കൊടുത്ത് നല്ലതുപോലെ കുറുക്കി എടുക്കുക അതിലേക്ക് പുഴുങ്ങിയ മുട്ട ചേർത്ത് ഇളക്കി യോജിപ്പിച്ച് ഇറക്കി വയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : sheeba’s Recipes