Making Of Tasty Fish Molly Recipe : ചൂട് അപ്പത്തിന്റെ കൂടെയും ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ നല്ല കോമ്പിനേഷൻ ആയ ഫിഷ് മോളി തയ്യാറാക്കാം. മീൻ ഇതുപോലെ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇത് തന്നെയായിരിക്കും. ആദ്യം തന്നെ കറിക്ക് ആവശ്യമായ മീൻ എടുത്തു വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി ചതച്ചത് ഒരു ടീസ്പൂൺ നാരങ്ങാനീര് ഒരു ടീസ്പൂൺ കുരുമുളക് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മീനിൽ ചേർത്ത് പിടിപ്പിക്കുക.
ശേഷം അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി മീൻ എല്ലാം തന്നെ നന്നായി വറുത്തെടുക്കുക. ശേഷം അതേ പാനിലേക്ക് രണ്ട് ഏലക്കായ ചെറിയ കഷണം പട്ട മൂന്ന് ഗ്രാമ്പൂ ചേർത്ത് വറക്കുക ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് 6 ചെറിയ ചുവന്നുള്ളി അരിഞ്ഞത് എണ്ണയിലേക്ക് ഇട്ടുകൊടുക്കുക.
അതോടൊപ്പം തന്നെ ചെറിയ കഷണം ഇഞ്ചി ചതച്ചത് 6 വെളുത്തുള്ളി ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിലേക്ക് 6 പച്ചമുളക് കീറിയതും ചേർത്ത് കൊടുക്കുക. നന്നായി വഴന്നു വന്നതിനു ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം രണ്ട് കപ്പ് രണ്ടാം പാൽ ചേർത്ത് കൊടുക്കുക.
ശേഷം ആവശ്യത്തിന് ഉപ്പും ഒരു തക്കാളി വട്ടത്തിൽ അരിഞ്ഞതും ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ വറുത്ത് വച്ചിരിക്കുന്ന മീനും ഇട്ടുകൊടുക്കുക. ശേഷം ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. അടച്ചുവെച്ച് തിളപ്പിക്കാവുന്നതാണ്. മീൻ കറി നല്ലതുപോലെ തിളച്ച് നന്നായി കുറുകി വരുമ്പോൾ അതിലേക്ക് അരക്കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. ശേഷം തേങ്ങാപ്പാൽ ചെറുതായി ചൂടാകുമ്പോൾ തീ ഓഫ് ചെയ്ത് ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Sheeba’s Recipe