Home Remedy For Ringworm : ഒരുപാട് ആളുകൾക്ക് നേരിടുന്ന ഒരു പ്രശ്നമായിരിക്കാം വട്ടച്ചൊറി. സാധാരണ ആളുകൾ എല്ലാം ഇത് ഉണ്ടായാൽ ഡോക്ടറെ കണ്ട് മരുന്നു കഴിക്കാറുണ്ട്. എന്നാൽ കുറച്ചുദിവസങ്ങൾ കൊണ്ട് അത് ഇല്ലാതായി പോവുകയും എന്നാൽ അധികം വൈകാതെ തന്നെ തിരിച്ചു വരികയും ചെയ്യും. വട്ടച്ചൊറി ഒരു സ്ഥലത്ത് വന്നാൽ അത് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന് അധിക ദിവസത്തിന്റെ ആവശ്യമില്ല.
നമ്മൾ അവിടെ ചൊറിഞ്ഞാൽ അവിടെയുള്ള അണുക്കൾ നമ്മുടെ കൈകളിൽ ഉണ്ടായിരിക്കും നമ്മൾ മറ്റ് ശരീരഭാഗങ്ങളിൽ തൊടുമ്പോൾ ആ അണുക്കൾ അവിടെ പിടിക്കും. ഇതുപോലെ അത് വ്യാപിച്ച് പോകും. എന്നാൽ വട്ടച്ചൊറിയെ വേരോടെ ഇല്ലാതാക്കാം. അതിനായി വീട്ടിൽ തന്നെ ഒരു മരുന്ന് തയ്യാറാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ അലോവേര ജെൽ എടുക്കുക.
അതില്ലെങ്കിൽ ഒരു ടീസ്പൂൺ കറ്റാർവാഴയുടെ ജെൽ എടുത്താലും മതി. ശേഷം അതിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ഉപ്പ് അലിയിച്ചെടുക്കുക. അതിനുശേഷം തയ്യാറാക്കിയ ഈ മിശ്രിതം വട്ടച്ചൊറിയുള്ള ഭാഗത്ത് നല്ലതുപോലെ തേച്ച് ഉരച്ചു കൊടുക്കുക. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.
അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ തേൻ എടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് ഒഴിക്കുക. ഇവ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ചൊറിയുള്ള ഭാഗത്ത് തേച്ചു കൊടുക്കുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക. ഇടതു തുടർച്ചയായി ചെയ്യുകയാണെങ്കിൽ വട്ടച്ചൊറി വളരെ പെട്ടെന്ന് ഇല്ലാതാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Malayali Corner