Making Of Soya Chicken Masala : വളരെ രുചികരമായ രീതിയിൽ റസ്റ്റോറന്റ് സ്റ്റൈൽ സോയ കറി റെസിപ്പി പരിചയപ്പെടാം. സോയ ഒരു തവണ ഇതുപോലെ ഉണ്ടാക്കിയാൽ പിന്നീട് എപ്പോഴും സോയ ഇതുപോലെ മാത്രമേ ഉണ്ടാകൂ. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ 70ഗ്രാം സോയാചങ്ക്സ് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം നല്ലതുപോലെ കഴുകി വെള്ളമെല്ലാം കളഞ്ഞ് മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം ഒരു വലിയ കഷണം പട്ട മൂന്ന് ഗ്രാമ്പൂ മൂന്ന് ഏലക്കായ എന്നിവ ചേർത്ത് വറക്കുക. അതിനുശേഷം ഒരു സവാള അരിഞ്ഞത് ചേർത്ത് കൊടുക്കുന്നത് നല്ലതുപോലെ വഴറ്റിയെടുക്കുക. സവാള വഴന്നു ശേഷം അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം ഒരു ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ഇവയെല്ലാം നല്ലതുപോലെ വഴന്നു വന്നതിനുശേഷം രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒന്നര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക അതോടൊപ്പം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
നന്നായി തിളച്ചു വന്നതിനുശേഷം വേവിച്ചുവച്ചിരിക്കുന്ന സോയ ചേർത്തു കൊടുത്ത് അടച്ചുവെച്ച് വേവിക്കുക. അടുത്തതായി നാലു പച്ചമുളക് കീറിയത് ചേർത്തു കൊടുക്കുക അര ടീസ്പൂൺ ഗരം മസാല പൊടി ചേർത്തു കൊടുക്കുക രണ്ട് ടീസ്പൂൺ തക്കാളി സോസ് ചേർത്തുകൊടുക്കുക.വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. സോയ കറി നന്നായി കുറുകി കട്ടിയുള്ള ഗ്രേവി പരുവം ആകുമ്പോൾ ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഇറക്കി വയ്ക്കാവുന്നതാണ്. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Shamees Kitchen