Easy Tip For Idali Batter : രാവിലെ ബ്രേക്ക്ഫാസ്റ്റ് ഇഡലി ദോശ എന്നിവയെല്ലാം മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണപലഹാരങ്ങളാണ്. ഇവയെല്ലാം തയ്യാറാക്കുമ്പോൾ വളരെ സോഫ്റ്റ് ആയി ഇല്ലെങ്കിൽ കഴിക്കാൻ യാതൊരു രുചിയും ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ ഇതിനു വേണ്ടിയുള്ള മാവ് തയ്യാറാക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇഡ്ലിക്കും ദോശക്കും മാവ് തയ്യാറാക്കുമ്പോൾ കുറച്ച് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. അവ എന്തൊക്കെയാണെന്ന് നോക്കാം.
അത് തയ്യാറാക്കാനായി രണ്ടു കപ്പ് പച്ചരി എടുക്കുക ശേഷം നല്ലതുപോലെ കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക മറ്റൊരു പാത്രത്തിൽ ഒരു കപ്പ് ഉഴുന്ന് നല്ലതുപോലെ കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. നിന്റെ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടി ചേർക്കുക. പച്ചരിയും ഉഴുന്നും നല്ലതുപോലെ കുതിർന്നു വന്നതിനുശേഷം ആദ്യം ഉലുവയും ഉഴുന്നും ചേർന്ന അരയ്ക്കുക. അതിനായി കുതിരക്കാൻ വച്ചിരിക്കുന്ന വെള്ളം തന്നെ ഉപയോഗിക്കുക ശേഷം അയക്കുന്നതിനു മുൻപായി അതിലേക്ക് കുറച്ച് ഐസ്ക്യൂബ് ഇട്ടുകൊടുക്കുക.
നല്ലതുപോലെ അരച്ച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഐസ്ക്യൂബ് ചേർത്തു കൊടുക്കുന്നത്. മിക്സി വർക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൂട് അരക്കുന്ന മാവിലേക്ക് വരുകയാണെങ്കിൽ മാവ് പൊന്തിവരുന്നത് ശരിയല്ലാതെ ആയിരിക്കും. അടുത്തതായി പച്ചരിയും നന്നായി അരയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
പകർത്തി വയ്ക്കുന്നത് ഒരു മൺചട്ടിയിൽ ആണെങ്കിൽ അത് വളരെ നല്ലതായിരിക്കും. മാവിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് 5 മിനിറ്റോളം നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അടച്ച് മാവ് പൊന്തി വരാനായി മാറ്റിവയ്ക്കുക. മാവ് നല്ലതുപോലെ പൊന്തി വന്നതിനുശേഷം ദോശയും ഇഡലിയും എല്ലാം ഓരോരുത്തരുടെ ഇഷ്ടമനുസരിച്ച് തയ്യാറാക്കാവുന്നതാണ്. ഈ രീതിയിൽ മാവ് തയ്യാറാക്കുകയാണെങ്കിൽ നന്നായി മാവ് പൊന്തി വരികയും അതുപോലെ തയ്യാറാക്കുന്ന ഇഡലിയും ദോശയും നന്നായി സോഫ്റ്റ് ആയിരിക്കുകയും ചെയ്യും. Credit : Vichus Vlogs