Tasty Fish Masala Dry Fry : നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ നല്ല എരിവും പുളിയും ഉള്ള മസാലയിൽ പൊരിച്ചെടുത്ത മത്തി. ഇതുപോലെ ഒരു മത്തി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യത്തിനുള്ള മത്തിയെടുത്ത് വയ്ക്കുക.
അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ തേച്ചുപിടിപ്പിച്ച് അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുത്ത് മീൻ എല്ലാം തന്നെ നന്നായി പൊരിച്ചെടുക്കുക. ശേഷം മാറ്റി വയ്ക്കുക. അതേ പാനിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ശേഷം ഒരു വലിയ കഷണം ഇഞ്ചി ചതച്ചത് 9 വെളുത്തുള്ളി ചതച്ചത് 6 പച്ചമുളക് ചതച്ചത് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. സവാള നല്ലതുപോലെ വഴന്നു വന്നതിനു ശേഷം ഒന്നേകാൽ ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. പൊടിയുടെ പച്ചമണം എല്ലാം മാറി വരുമ്പോൾ അതിലേക്ക് മുക്കാൽ ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക.
അതിനുശേഷം ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ആവശ്യത്തിന് ഉപ്പും ചേർക്കുക. തക്കാളി നല്ലതുപോലെ വെന്തു വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് 5 മിനിറ്റ് അടച്ചു മാറ്റിവയ്ക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേർത്തിളക്കി ഇറക്കിവെക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Mia Kitchen