Tasty Onion Coconut Curry Recipe : നല്ല ചൂട് ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമായ ഒരു ഒഴിച്ച് കറി തയ്യാറാക്കാം. ഉള്ളിയുണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ. ഈ കറി തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
ശേഷം കാൽ ടീസ്പൂൺ ഉലുവ ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു വലിയ കഷണം ഇഞ്ചി ചതച്ചതും രണ്ട് പച്ചമുളക് ചതച്ചതും ചേർത്തുകൊടുത്ത നന്നായി മൂപ്പിച്ച് എടുക്കുക. അതിലേക്ക് നാല് വറ്റൽ മുളക് ചേർത്ത് മൂപ്പിക്കുക. നന്നായി മൂത്തു വരുമ്പോൾ അതിലേക്ക് വലിയ ചുവന്നുള്ളി പത്തോ പന്ത്രണ്ടോ എണ്ണം ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റി എടുക്കുക.
ഉള്ളി പകുതി വഴന്നു വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക ശേഷം വീണ്ടും വഴറ്റിയെടുക്കുക. ഉള്ളി നല്ലതുപോലെ വഴന്ന് അതിന്റെ നിറം മാറി വരുമ്പോൾ ഒന്നര ടീസ്പൂൺ മല്ലിപ്പൊടി പൊടിയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഓരോരുത്തരുടെയും പുളി അനുസരിച്ച് വാളൻപുളി പിഴിഞ്ഞ് ഒഴിക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.
അതിനുശേഷം ഒരു അഞ്ചുമിനിറ്റ് ചെറിയ തീയിൽ വെച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം നന്നായി ഡ്രൈ ആയി വന്നു വരുമ്പോൾ രണ്ട് കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. അതോടൊപ്പം രണ്ടു നുള്ള് കായപ്പൊടി ചേർത്ത് കൊടുക്കുക. അതോടൊപ്പം ചെറിയ കഷ്ണം ശർക്കര ചേർത്തു കൊടുക്കുക. ശേഷം കറി നല്ലതുപോലെ തിളപ്പിച്ചെടുക്കുക. അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ കുറുകി വന്നതിനുശേഷം ഇറക്കി വയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Mia Kitchen