Easy Crispy Porotta Making Recipe : ദിവസത്തിൽ എപ്പോൾ വേണമെങ്കിലും കഴിക്കാൻ പറ്റുന്ന രുചികരമായ പൊറോട്ട വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. നല്ല സോഫ്റ്റ് ഉം ഒരുപാട് ലെയറുകളും ഉള്ള പൊറോട്ട എങ്ങനെ തയ്യാറാക്കി എടുക്കും എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ എടുത്തുവയ്ക്കുക. അതിലേക്ക് കുറച്ചു ചേർത്തു കൊടുക്കുക. അതോടൊപ്പം രണ്ട് ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക .
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം രണ്ടു കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. കൈ കൊണ്ട് കുഴച്ചു കൊടുക്കുക. ശേഷം ചെറിയ ചൂടുവെള്ളം കുറേശ്ശെയായി ചേർത്തുകൊടുക്കുക. ചപ്പാത്തിക്ക് മാവ് തയ്യാറാക്കുന്നതിനേക്കാൾ കുറച്ച് ലൂസായി തയ്യാറാക്കുക. ഒരു 10 മിനിറ്റ് എങ്കിലും കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കേണ്ടതാണ് ശേഷം 15 മിനിറ്റ് അടച്ചു മാറ്റി വയ്ക്കുക.
അതിനുശേഷം മാവിൽ നിന്നും ഒരേ വലുപ്പത്തിലുള്ള ഉരുളകൾ ഉരുട്ടിയെടുക്കുക ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഉപയോഗിച്ച് കൊണ്ട് ചപ്പാത്തി കോലുകൊണ്ട് നീളത്തിൽ പരത്തുക ശേഷം രണ്ടായി കീറുക. അതിനുശേഷം വട്ടത്തിൽ ചുറ്റിച്ചെടുക്കുക. തയ്യാറാക്കിയ കുഞ്ഞി പൊറോട്ട മാറ്റിവയ്ക്കുക ഈ രീതിയിൽ എല്ലാ മാവും തയ്യാറാക്കി എടുക്കുക..
ശേഷം അതിലേക്ക് കുറച്ച് എണ്ണ കൂടി ഒഴിച്ചുകൊടുത്തു 10 മിനിറ്റ് മാറ്റി വയ്ക്കുക ശേഷം കൈകൊണ്ട് നല്ലതുപോലെ അമർത്തി പരത്തിയെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് പൊറോട്ട ഇട്ട് കൊടുക്കുക. ഇടയ്ക്ക് എണ്ണ തേച്ചു കൊടുക്കുക. തിരിച്ചും മറിച്ചുവിട്ട് നല്ലതുപോലെ പാകമായ ശേഷം പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Video Credit : E&E Kitchen