Easy Cloth Using Kitchen Tip : വീട്ടമ്മമാർക്ക് അടുക്കളയിൽ വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകൾ പരിചയപ്പെടാം ആദ്യം തന്നെ കുക്കർ ഉപയോഗിക്കുന്നവർക്ക് അറിയാം അതിലെ ഭക്ഷണം വെന്തു കഴിഞ്ഞാൽ വിസിൽ വരുമ്പോൾ കുക്കറിനകത്ത് വെള്ളം പുറത്തേക്ക് വന്നു മുഴുവൻ വൃത്തികേടായി പോകാറുണ്ട്. ഇത്തരം അവസ്ഥകൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം മാർഗ്ഗം കണ്ടെത്താം അതിനായി ഏതെങ്കിലും ഒരു പഴയ തുണിയെടുത്ത് അതിനുമുകളിൽ ആയി കുക്കറിന്റെ മൂടി വെച്ച് അതിന്റെ ആകൃതിയിൽ മുറിച്ചെടുക്കുക.
ശേഷം മുറിച്ചെടുത്ത കഷ്ണത്തിന്റെ നടുവിലായി ഒരു ഹോൾ ഇട്ടു കൊടുക്കുക ശേഷം അതിന്റെ വിസിൽ പുറത്തേക്ക് എടുത്ത് വെട്ടിയെടുത്താൽ തുണി കുക്കറിന്റെ മൂടിക്ക് മുകളിലായി വെച്ചു കൊടുക്കുക. ശേഷം വിസിൽ വയ്ക്കുക. കുക്കറിൽ നിന്ന് വിസിൽ വരുമ്പോൾ ഉണ്ടാകുന്ന വെള്ളം ഒഴുകിപ്പോകാതെ ഈ തുണിയിലേക്ക് പറ്റിപ്പിടിക്കും. കുക്കർ വളരെ വൃത്തിയോടെ സൂക്ഷിക്കാൻ ഇത് വളരെ ഉപകാരപ്പെടും.
അടുത്തതായി ഒരു ടിപ്പ് തക്കാളി ഉപയോഗിച്ചുകൊണ്ടുള്ള കറികൾ ഉണ്ടാക്കുമ്പോൾ അതിന്റെ തൊലി ഇഷ്ടമില്ലാത്തവർക്ക് വളരെ പെട്ടെന്ന് അതിന്റെ തൊലി കളഞ്ഞെടുക്കാൻ ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപായി തക്കാളി കുറച്ച് വെള്ളത്തിൽ വേവിക്കുക. വേവിക്കാൻ ഇടുന്നതിനു മുൻപ് ആയി കത്തികൊണ്ട് ചെറുതായി വരഞ്ഞു കൊടുക്കുക. ഇങ്ങനെ ചെയ്താൽ തക്കാളി വെന്തു വരുമ്പോൾ അതിന്റെ തൊലി അടർത്തിയെടുക്കാൻ വളരെ എളുപ്പമായിരിക്കും. ഇഡലി മാവും ദോശമാവും തയ്യാറാക്കുമ്പോൾ അതിൽ ചോറ് ചേർക്കാറുണ്ട്.
ചോറ് അരയ്ക്കുന്നതിനു മുൻപായി കുറച്ച് സമയം കുറച്ചിൽ വച്ച് തണുപ്പിച്ച് എടുത്തതിനുശേഷം അരച്ചെടുത്ത മാവിലേക്ക് ചേർക്കുക ഇങ്ങനെ ചെയ്താൽ ദോശ വളരെ സോഫ്റ്റ് ആയി കിട്ടും. അടുത്തതായി പരിപ്പ് കടല എന്നിവ വൃത്തിയാക്കുമ്പോൾ ആദ്യം ഒരു അരിപ്പയിലേക്ക് ഇട്ടുകൊടുക്കുക ശേഷം ഒരു പാത്രത്തിൽ വെള്ളം എടുത്തതിനുശേഷം ആ വെള്ളത്തിലേക്ക് അരിപ്പ ഇട്ടുവയ്ക്കുക. അതുകഴിഞ്ഞ് കൈകൊണ്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കാവുന്നതാണ്. ശേഷം അടിയിലെ പാത്രത്തിൽ നിന്ന് വെള്ളം കളഞ്ഞതിനുശേഷം വേറെ വെള്ളമെടുത്ത് വീണ്ടും കഴുകുക. ഇങ്ങനെ ചെയ്താൽ പരിപ്പും മറ്റും കഴുകുമ്പോൾ പുറത്തേക്ക് അവ പോകുന്നതിൽ ഇല്ലാതാക്കാം. കൂടുതൽ അടുക്കള ടിപ്പുകൾക്കായി വീഡിയോ കാണുക. Credit E&E Kitchen