Tasty Egg Manchurian Recipe : മുട്ട ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കാം ഇത് ചൂട് ചോറിന്റെ കൂടെയും രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഉണ്ടാകുന്ന പലഹാരങ്ങളുടെ കൂടെയും വളരെ നല്ല കോമ്പിനേഷനാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ പുഴുങ്ങിയെടുത്ത 5 മുട്ട എടുത്ത് ചെറിയ കഷണങ്ങളാക്കുക. ശേഷം ഒരു പാത്രത്തിൽ മൂന്ന് ടീസ്പൂൺ മൈദ എടുക്കുക.
അതിനിടെ ടീ സ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ്, മുക്കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷമാവശ്യത്തിന് വെള്ളം ഒഴിച്ച് ചെറിയ കട്ടിയോടുകൂടിയ മാവ് തയ്യാറാക്കുക അതിനുശേഷം മുറിച്ചു വച്ചിരിക്കുന്ന ഓരോ മുട്ടയും മാവിൽ പൊതിഞ്ഞ് ചൂടായി എണ്ണയിലേക്ക് ഇട്ടുകൊടുത്ത് നന്നായി വറുത്തെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .
ശേഷം ഒന്നര ടീസ്പൂൺ വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ഒന്നര ടീസ്പൂൺ ഇഞ്ചി അരിഞ്ഞത് ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് മൂപ്പിച്ചെടുക്കുക ശേഷം ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി എടുക്കുക അതിലേക്ക് ആവശ്യമെങ്കിൽ മാത്രം സ്പ്രിങ് ഒണിയൻ ചേർത്തു കൊടുക്കുക. പകുതി എന്തു വരുമ്പോൾ അതിലേക്ക് ക്യാപ്സിക്കം ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക.
ശേഷംമൂന്ന് ടീസ്പൂൺ തക്കാളി സോസ്,രണ്ട് ടീസ്പൂൺ ചില്ലി സോസ്, രണ്ടര ടീസ്പൂൺ സോയ സോസും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക, അതോടൊപ്പം മുക്കാൽ ടീസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ വിനാഗിരി, ആവശ്യത്തിന് ഉപ്പ് ചേർത്തു ഇളക്കി യോജിപ്പിക്കുക. അതോടൊപ്പം സവാള ചതുരത്തിൽ മുറിച്ചതും ക്യാപ്സിക്കവും, ഒരു ടീസ്പൂൺ കോൺഫ്ലവർ അര ഗ്ലാസ് വെള്ളത്തിൽ കലക്കിയതും ഒഴിച്ചുകൊടുത്ത് ഇളക്കിയെടുക്കുക. ശേഷം വറുത്തു വച്ചിരിക്കുന്ന മുട്ടയും ചേർത്ത് ഡ്രൈ ആക്കി എടുക്കുക. അതിലേക്ക് സ്പ്രിങ് ഒണിയൻ ഇട്ടുകൊടുത്ത് ഇറക്കി വയ്ക്കുക. Video Credit : Fathimas Curry World