Easy Crispy Breakfast Recipe : രാവിലെ ബ്രേക്ക് ഫാസ്റ്റിന് വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കാം. വ്യത്യസ്തമായ വിഭവങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഇതുപോലെ ചെയ്തു നോക്കുക. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കുക വറുത്ത അരിപ്പൊടി തന്നെ എടുക്കുക അതിലേക്ക് അരക്കപ്പ് റവ ചേർത്ത് കൊടുക്കുക. വറുത്ത റവ തന്നെ എടുക്കണം.
ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുത്തത് നല്ലതുപോലെ കുഴച്ചെടുക്കുക. കൈകൊണ്ട് ഒരു അഞ്ചു മിനിറ്റ് എങ്കിലും നന്നായി കുഴച്ചെടുക്കേണ്ടതാണ് അപ്പോൾ വളരെ സോഫ്റ്റ് ആയി തന്നെ മാവ് ലഭിക്കുന്നതാണ്.
ശേഷം തയ്യാറാക്കി വെച്ച മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. ശേഷം ചപ്പാത്തി മേക്കർ ഉപയോഗിച്ച് പരത്തിയെടുക്കുക. എടുക്കുന്നതിനു മുൻപായി അതിന്റെ രണ്ടു ഭാഗങ്ങളിലും പ്ലാസ്റ്റിക് കവർ വെച്ചുകൊടുക്കുക ശേഷം കുറച്ച് വെളിച്ചെണ്ണ കൂടി തേച്ചുകൊടുക്കുക. അതിനുശേഷം ഉരുള വച്ച് അമർത്തുക.
ചെറിയ കട്ടിയോടുകൂടി തന്നെ പരത്തി എടുക്കേണ്ടതാണ്. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം തയ്യാറാക്കി വെച്ച പൂരി വെളിച്ചെണ്ണയിലേക്ക് ഇട്ടുകൊടുക്കുക. പൊന്തി വരാൻ തുടങ്ങുമ്പോൾ തീ കൂട്ടി വയ്ക്കുക. ശേഷം രണ്ട് ഭാഗവും ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പകർത്തി വയ്ക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ പൂരിയുടെ റെസിപ്പി എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. Credit : Fathimas Curry World