Tasty Easy Fish Molly Recipe : സാധാരണയായി ഫിഷ് മോളെ ഉണ്ടാക്കുമ്പോൾ അത് ചോറിന്റെ കൂടെ കഴിക്കുന്നതിനേക്കാൾ കൂടുതൽ കോമ്പിനേഷൻ അപ്പത്തിന്റെ കൂടെ കഴിക്കുന്നതായിരിക്കും. എന്നാൽ ഈ ഫിഷ് മോളി ഏതിനു വേണമെങ്കിലും ഉഗ്രൻ കോമ്പിനേഷൻ ആണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ മീൻ എടുത്തു വയ്ക്കുക.
അതിലേക്ക് മുക്കാൽ ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ വിനാഗിരി അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിനുള്ള ഉപ്പ് ചേട്ടൻ നല്ലതുപോലെ മീനിലേക്ക് തേച്ചുപിടിപ്പിക്കുക ശേഷം ഒരു അരമണിക്കൂർ നേരത്തേക്ക് മാറ്റിവെക്കുക. അതുകഴിഞ്ഞ് ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു മീൻ നല്ലതുപോലെ വറുത്തെടുത്ത് മാറ്റിവയ്ക്കുക. ശേഷം അതേ പാനിലേക്ക് രണ്ട് ഏലക്കായ ചെറിയ കഷണം പട്ട രണ്ട് ഗ്രാമ്പൂ ചേർത്ത് ചൂടാക്കി എടുക്കുക.
അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം ഓരോ ടീസ്പൂൺ ഇഞ്ചി അരിഞ്ഞതും ചുമരുതുള്ളി അരിഞ്ഞതും ചേർത്ത് കൊടുക്കുക. ശേഷം അഞ്ച് പച്ചമുളക് ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
ഒന്നര കപ്പ് രണ്ടാം പാല് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ തിളപ്പിച്ചെടുക്കുക നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക അതോടൊപ്പം ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് കൊടുക്കുക. കറി വീണ്ടും നന്നായി തിളപ്പിച്ച് കുറുകി വരുമ്പോൾ അതിലേക്ക് മുക്കാൽ കപ്പ് ഒന്നാം പാല് ചേർത്ത് കൊടുക്കുക. ശേഷത്തിന് കറിവേപ്പിലയും ചേർത്ത് തേങ്ങാപ്പാൽ ചെറുതായി ചൂടായതിനു ശേഷം തീ ഓഫ് ചെയ്ത് ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. Video Credit : Kanuur Kitchen