Making Iron Pan Into Nonstick Pan : നോൺസ്റ്റിക് പാനുകൾ വാങ്ങുന്നതിന് ഇനി ആരും തന്നെ കടകളിലേക്ക് പോയി കഷ്ടപ്പെടേണ്ട ആവശ്യമില്ല. വീട്ടിൽ ഇരുമ്പ് ചട്ടി ഉണ്ടെങ്കിൽ നിമിഷം നേരം കൊണ്ട് അത് നോസ്റ്റിക് പാൻ ആക്കി മാറ്റിയെടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഇരുമ്പ് പാത്രം നല്ലതുപോലെ കഴുകി വൃത്തിയാക്കുക. സ്പോണ്ടിന്റെ സ്ക്രബർ ഉപയോഗിച്ചുകൊണ്ട് കുറച്ചു വൃത്തിയാക്കി എടുക്കുക ശേഷം ഒരു ഉണങ്ങിയ തുണികൊണ്ട് നല്ലതുപോലെ തുടയ്ക്കുക.
ശേഷം അടുപ്പിൽ വച്ച് ചൂടാക്കുക. ചൂടായി വരുമ്പോൾ അതിലേക്ക്ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം ഒരു സവാള പകുതി മുറിച്ച് എണ്ണയുമായി ചേർത്ത് പിടിച്ചുകൊണ്ട് താനിന്റെ എല്ലാ ഭാഗത്തേക്കും തന്നെ നല്ലതുപോലെ ഉരച്ചു കൊടുക്കുക. ഒരു രണ്ടുമിനിറ്റ് എങ്കിലും കുറച്ചു കൊടുക്കുക അതിനുശേഷം അടുപ്പിൽ നിന്നും മാറ്റി ഒരു തുണിയിലേക്ക് കമിഴ്ത്തി വയ്ക്കുക ശേഷം അതിന്റെ പുറംഭാഗത്തും നല്ലതുപോലെ വെളിച്ചെണ്ണ പുരട്ടി കൊടുക്കുക. ശേഷം വീണ്ടും സോപ്പ് ഉപയോഗിച്ച് നല്ലതുപോലെ കഴുകിയെടുക്കുക.
ശേഷം തുടച്ചെടുത്ത് വീണ്ടും പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു നേരത്തെ ചെയ്തത് പോലെ സവാള കൊണ്ട് എല്ലാ ഭാഗത്തേക്കും തിരിച്ചുപിടിപ്പിക്കുക. രണ്ടു മിനിറ്റോളം നന്നായി കൊടുത്തതിനു ശേഷം പാൻ ചൂടാറാൻ വയ്ക്കുക. അതിനുശേഷം കഴുകിയെടുക്കുക. ശേഷം വീണ്ടും തുടച്ചതിനുശേഷം ചൂടാക്കാൻ വയ്ക്കുക. അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് പാനിലേക്ക് ഇട്ടുകൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
സവാള ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ തീ ഓഫ് ചെയ്യുക ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ചൂടാറിയതിനു ശേഷം കഴുകി എടുക്കുക. ഇനി ഈ പാനിൽ ദോശ ഉണ്ടാക്കാവുന്നതാണ്. നോൺസ്റ്റിക് പാനിൽ നിന്ന് പറിച്ചെടുക്കുന്നത് പോലെ തന്നെ ദോശ പെറക്കിയെടുക്കാം. ഉപയോഗങ്ങളെല്ലാം കഴിയുമ്പോൾ പാത്രം എടുത്തു വയ്ക്കുന്നതിനു മുൻപായി കുറച്ചു വെളിച്ചെണ്ണ പാത്രത്തിന്റെ എല്ലാ ഭാഗത്തും തന്നെ തേച്ചു പിടിപ്പിക്കുക. എല്ലാ വീട്ടമ്മമാരും ഇതുപോലെ ചെയ്തു നോക്കുക. Credit : Kannur Kitchen