നല്ല ചൂട് ചായക്കൊപ്പം കഴിക്കാൻ ഉരുളൻ കിഴങ്ങും മൈദയും ഉപയോഗിച്ചുകൊണ്ട് കറുമുറ കഴിക്കാൻ ഒരു കിടിലൻ ചായക്കടി തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു വലിയ ഉരുളൻ കിഴങ്ങ് എടുക്കുക ശേഷം തോളെല്ലാം കളഞ്ഞ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്ന വലിപ്പത്തിൽ മുറിച്ചെടുക്കുക.ശേഷം വെള്ളത്തിൽ ഇട്ടു വയ്ക്കുക. അടുത്തതായി ഇതിലേക്ക് ആവശ്യമായ ബാറ്റർ തയ്യാറാക്കാം അതിനായി ഒരു പാത്രത്തിലേക്ക്.
ഒരു കപ്പ് മൈദ എടുക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. അതിനുശേഷം ആവശ്യത്തിന് അനുസരിച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് കൊണ്ട് ഇളക്കി കൊടുക്കുക. പഴംപൊരി ബജി എന്നിവയ്ക്കെല്ലാം മാവ് തയ്യാറാക്കുന്ന അതേ പരുവത്തിൽ മാവ് തയ്യാറാക്കുക. അതിനുശേഷം മുറിച്ചു വച്ചിരിക്കുന്ന ഉരുളൻ കിഴങ്ങ് അതിലേക്ക്.
ഇട്ടുകൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു പാത്രത്തിൽ മൈദപ്പൊടി എടുത്തു വയ്ക്കുക. അടുത്തതായി മാവിൽ മുക്കിവച്ചിരിക്കുന്ന ഓരോ ഉരുളൻ കിഴങ്ങും എടുത്ത് മൈദ പൊടിയിലേക്ക് ഇട്ടുകൊടുക്കുക ശേഷം മൈദ പൊടി കൊണ്ട് ഉരുളൻ കിഴങ്ങ് പൊതിഞ്ഞെടുക്കുക ശേഷം ചെറുതായി ഒന്ന് കുടഞ്ഞ് മാറ്റി ഒരു പാത്രത്തിൽ വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയോ ഓയിലോ ഒഴിച്ചുകൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കിവെച്ച ഉരുളക്കിഴങ്ങ് ഇട്ട് കൊടുക്കുക. ശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. എത്രനേരം കഴിഞ്ഞാലും അതേ ക്രിസ്പ്പിനസോടുകൂടി കഴിക്കാവുന്നതാണ്. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Kannur Kitchen