വെണ്ടയ്ക്ക ഉപയോഗിച്ച് ഒരു കിടിലൻ മോര് കറി തയ്യാറാക്കാം. ഇതുപോലെ ഒരു മോരുകറി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഈ കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക അതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് മൂന്നോ നാലോ വലിയ ചുവന്നുള്ളി അര ടീസ്പൂൺ ചെറിയ ജീരകം എരുവിന് ആവശ്യമായ പച്ചമുളക് അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
ഒട്ടും തന്നെ തരികൾ ഇല്ലാതെ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് കറിയിലേക്ക് ആവശ്യമായ വെണ്ടയ്ക്ക അരിഞ്ഞത് ചേർത്ത് നല്ലതുപോലെ വാട്ടിയെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക നല്ലതുപോലെ ഫ്രൈ ആയി വന്നതിനുശേഷം പകർത്തി വയ്ക്കുക. ശേഷം അതേ പാനിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതോടൊപ്പം രണ്ട് നുള്ള് ഉലുവ ചേർക്കുക ശേഷം.
ചെറിയ കഷണം ഇഞ്ചി 3 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് നാലുവറ്റൽ മുളക് ചേർത്ത് കൊടുക്കുക. നന്നായി വാടി വന്നതിനുശേഷം അതിലേക്ക് നേരത്തെ ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചേർത്തുകൊടുക്കുക അതോടൊപ്പം തന്നെ അരച്ചു വച്ചിരിക്കുന്ന തേങ്ങയും ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഇതിലേക്ക് 2 കപ്പ് തൈര് ചേർത്ത് കൊടുക്കുക.
കട്ടിയുള്ള തൈര് ആണെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ ഉടച്ചെടുത്തതിനുശേഷം ഒഴിച്ചു കൊടുക്കുക. തൈര് ചേർത്ത് കഴിഞ്ഞാൽ തിളക്കാൻ അനുവദിക്കരുത്. ചെറിയ തീയിൽ വെച്ചുകൊടുത്ത് തൈര് ചൂടാക്കുക മാത്രം ചെയ്യുക. ചെറിയ നുള്ള് കായപ്പൊടിയും ചേർത്തു കൊടുക്കുക. കറി ചെറുതായി ചൂടായി വരുമ്പോൾ തന്നെ തീ ഓഫ് ചെയ്ത് ഇറക്കി വയ്ക്കുക. നല്ല ചൂട് ചോറിന്റെ കൂടെ രുചികരമായി കഴിക്കാം. വെണ്ടയ്ക്ക ഉണ്ടെങ്കിൽ എല്ലാവരും ഇന്ന് തന്നെ ഇതുപോലെ ചെയ്തു നോക്കുക. Video Credit : Shamees Kitchen