അരിയും വേണ്ട. ഗോതമ്പുപൊടിയും വേണ്ട നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കാൻ ഒരു കപ്പ് അവലും ഒരു കപ്പ് റവയും മാത്രം മതി. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് റവ എടുത്തുവയ്ക്കുക മറ്റൊരു പാത്രത്തിൽ ഒരു കപ്പ് അവലും എടുത്തു വയ്ക്കുക. അവൽ തെരഞ്ഞെടുക്കുമ്പോൾ വെള്ള അവൽ തന്നെ തിരഞ്ഞെടുക്കുക. അതിനുശേഷം ഇവ രണ്ടും നന്നായി കുതിർത്ത് എടുക്കണം എങ്കിൽ മാത്രമേ അരച്ചെടുക്കാൻ സാധിക്കൂ.
അതിനായി റവയിലേക്കും അവലിലേക്കും ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുത്ത് അടച്ചു വയ്ക്കുക. കുറച്ചു സമയത്തിനുള്ളിൽ തന്നെ ഇവ കുതിർന്നുകിട്ടുന്നതാണ്. രണ്ടും നന്നായി കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇവ രണ്ടും ആദ്യം ഇട്ടുകൊടുക്കുക. ശേഷം ഇതിലേക്ക് മാവ് നന്നായി പൊന്തി വരുന്നതിനായി അരക്കപ്പ് തൈര് ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഈസ്റ്റ് സോഡാപ്പൊടിയോ ഒന്നും ചേർത്തു കൊടുക്കേണ്ടതില്ല.
നല്ലതുപോലെ അരച്ചെടുത്ത് അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക അതിനുശേഷം മാറ്റിവയ്ക്കുക. അരമണിക്കൂർ മുതൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ മാവ് നല്ലതുപോലെ പൊന്തി വരുന്നതാണ്. മാവ് നന്നായി പൊന്തി വന്നതിനുശേഷം ചെറുതായൊന്ന് ഇളക്കിക്കൊടുക്കുക. അതിനുശേഷം ദോശ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാൻ ചൂടാക്കാൻ വയ്ക്കുക.
അതിനുശേഷം കുറച്ച് വെളിച്ചെണ്ണയോ നെയ്യോ തടവി കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് കൊടുത്ത് പരത്തി എടുക്കുക. ദോശ നല്ലതുപോലെ മൊരിഞ്ഞ് പാകമാകുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. എല്ലാമാവും ഇതേ രീതിയിൽ തന്നെ തയ്യാറാക്കി എടുക്കുക. എല്ലാവരും തന്നെ ഇനി ഈ രീതിയിൽ ദോശ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credit : Vichus Vlogs