Tasty Soya Masala Dry Fry : പലരീതിയിലും സോയാചങ്ക്സ് കറി വയ്ക്കുന്ന വീട്ടമ്മമാർ ഉണ്ടായിരിക്കും. ഒരു തവണയെങ്കിലും സോയാചങ്ക്സ് ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടപ്പെടും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു കപ്പ് സോയ ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കാൻ വയ്ക്കുക.അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. വെന്ത് വരുമ്പോൾ വെള്ളമെല്ലാം പിഴിഞ്ഞ് രണ്ടുപ്രാവശ്യമെങ്കിലും കഴുകിയെടുക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിലേക്ക് നാല് ഗ്രാമ്പൂ, ചെറിയ കഷ്ണം പട്ട, ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്, നാലു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക ശേഷം അതിലേക്ക് ഒരു ശവ ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക സവാള നന്നായി വഴന്നു വരുന്നതിനായി ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിനുശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ 1 1/2 ടീസ്പൂൺ കുരുമുളകുപൊടി എരുവിന് ആവശ്യമായത് ചേർത്തു കൊടുക്കുക.
അതോടൊപ്പം ഒരു ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ പെരുംജീരകപ്പൊടി 1/4 ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം ഒരു വലിയ തക്കാളി ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. തക്കാളി പകുതി വെന്തു വരുമ്പോൾ അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന സോയ ചങ്ക്സ് ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം സോയാചങ്ക്സിലേക്ക് മസാല എല്ലാം ചേർന്നു വരുന്നതിനായി കുറച്ച് വെള്ളം ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. വെള്ളമെല്ലാം വറ്റി മസാല എല്ലാം സോയാചങ്ക്സിലേക്ക് നന്നായി ചേർന്നു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ടൊമാറ്റോ സോസും നാലഞ്ചു പച്ചമുളക് രണ്ടായി കീറിയത് ചേർത്തു കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്തു കൊടുക്കുക ശേഷം അര ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക ശേഷം എല്ലാം ഇളക്കി യോജിപ്പിച് ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. Credit : Shamees Kitchen