Instant Tasty Onion Rice Recipe : ദിവസത്തിൽ ഏതു നേരമായാലും കഴിക്കാൻ വളരെയധികം രുചികരമായ ചോറ് ഇതുപോലെ തയ്യാറാക്കി നോക്കാം. ഇതുപോലെ ചോറ് തയ്യാറാക്കുകയാണെങ്കിൽ എല്ലാവരും തന്നെ വളരെ ആസ്വദിച്ചത് കഴിക്കുന്നതാണ്. സവാള ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ എങ്ങനെ ഈ ചോറ് തയ്യാറാക്കാം എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക ശേഷം അര ടീസ്പൂൺ പെരുംജീരകം ചേർക്കുക. മൂന്നു ഗ്രാമ്പൂ രണ്ട് ഏലക്കായ ചെറിയ കഷ്ണം പട്ട എന്നിവയും ചേർക്കുക. ഇവ ചൂടായി വരുമ്പോൾ അതിലേക്ക് നാലു വെളുത്തുള്ളി ചെറുതായരിഞ്ഞത് ചേർത്ത് നന്നായി മൂപ്പിക്കുക അതിനുശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക .
സവാളയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഗരം മസാല ഒരു ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ശേഷം രണ്ട് ടീസ്പൂൺ വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം വേവിച്ച് വച്ചിരിക്കുന്ന ഒരു കപ്പ് ചോറ് അതിലേക്ക് ചേർത്ത് കൊടുക്കുക. ഏതൊരു തരത്തിലുള്ള ചോറ് വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
വെള്ള നിറത്തിലുള്ള ചോറ് ഉപയോഗിക്കുന്നതായിരിക്കും കൂടുതലും നല്ലത്. ശേഷം ഇവയെല്ലാം തന്നെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കുക. അതോടൊപ്പം ആവശ്യത്തിന് മല്ലിയിലയും ചേർത്ത് കൊടുക്കുക. ശേഷം ചോറ് അധികം കുഴഞ്ഞു പോകാത്ത രീതിയിൽ ഇളക്കി യോജിപ്പിക്കുക. ശേഷം ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. എല്ലാവരും തന്നെ ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ ചോറ് തയ്യാറാക്കി കഴിച്ചു നോക്കൂ ഇത് നിങ്ങൾക്ക് വളരെയധികം ഇഷ്ടപ്പെടും. Credit : Shamees Kitchen