Easy Way To Make Nool Porotta : സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം വൈറലായി മാറിയ നൂൽ പൊറോട്ട ഇനി വീട്ടിൽ നിസ്സാരമായി തയ്യാറാക്കി എടുക്കാം. ഇത് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ എടുക്കുക. അതിലേക്ക് മുക്കാൽ ടീസ്പൂൺ പഞ്ചസാര ചേർക്കുക കൂടാതെ ആവശ്യത്തിന് വെള്ളവും ചേർത്ത് കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക.
ശേഷം പൊറോട്ട പരത്തിയെടുക്കാനും മറ്റും ഉപയോഗിക്കുന്ന പരന്ന പ്രതലത്തിൽ വെച്ച് കൈകൊണ്ട് ഒരു 10 മിനിറ്റ് നല്ലതുപോലെ കുഴച്ചെടുക്കുക. മാവ് തയ്യാറാക്കിയതിനുശേഷം അതിനു മുകളിലായി കുറച്ച് വെളിച്ചെണ്ണയോ ഓയിലോ തേച്ചു കൊടുത്തതിനു ശേഷം 15 മിനിറ്റ് മാറ്റി വയ്ക്കുക. രണ്ടു മണിക്കൂർ വരെ വേണമെങ്കിലും മാവ് മാറ്റിവയ്ക്കാവുന്നതാണ് അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. അതിനുശേഷം ചപ്പാത്തി കോലുകൊണ്ട് വളരെ കനം കുറഞ്ഞ രീതിയിൽ പരത്തിയെടുക്കുക.
പരത്തിയെടുക്കുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം ഒരു കത്തി ഉപയോഗിച്ച് കൊണ്ട് നീളത്തിൽ വരഞ്ഞു കൊടുക്കുക. അതിനുശേഷം ഒരു ഭാഗത്ത് നിന്ന് ചെറുതായി മടക്കി മടക്കി എടുക്കുക. അതിനുശേഷം ഒരുമിച്ച് പിടിച്ച് രണ്ടറ്റത്ത് നിന്ന് ചെറുതായി വലിച്ചു കൊടുക്കുക. ശേഷം ഒരറ്റത്ത് നിന്ന് വട്ടത്തിൽ ചുറ്റിച്ചെടുക്കുക. അതിലേക്ക് കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിനുശേഷം കൈ കൊണ്ട് പരത്തി ഓരോരുത്തരുടെയും ഇഷ്ടമുള്ള വലുപ്പത്തിൽ ആക്കി എടുക്കുക.
ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ തേച്ചുകൊടുക്കുക അതിനുശേഷം തയ്യാറാക്കിയ ഓരോ പൊറോട്ടയും ഇട്ടുകൊടുത്തുകൊണ്ട് രണ്ട് ഭാഗവും നല്ലതുപോലെ മൊരിയിച്ചെടുക്കുക. എല്ലാ പൊറോട്ടയും തയ്യാറാക്കിയതിനുശേഷം ചെറിയ ചൂടോടുകൂടി തന്നെ പൊറോട്ട എല്ലാം ചേർത്തുവച്ചുകൊണ്ട് വശങ്ങളിൽ നിന്ന് നല്ലതുപോലെ തട്ടിക്കൊടുക്കുക അപ്പോൾ എല്ലാ ലയറുകളും തന്നെ വിട്ടു വരുന്നത് കാണാം. ശേഷം രുചിയോടെ കഴിക്കാം. Credit : Neethus Malabar Kitchen