Making Of Perfect Vada Recipe : വളരെയധികം സോഫ്റ്റ് ആയതും എന്നാൽ ക്രിസ്പി ആയതും രുചികരവുമായ വട തയ്യാറാക്കാൻ ഇനി ആരും ഈ രഹസ്യ ചേരുവ ചേർത്തു കൊടുക്കാൻ മറക്കരുത്. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു സവാള ചെറുതായി അരിഞ്ഞത് ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക അതിലേക്ക് ആവശ്യത്തിന് കറിവേപ്പില വളരെ കനം കുറഞ്ഞ് അരിഞ്ഞ് അതിലേക്ക് ചേർക്കുക അതോടൊപ്പം തന്നെ ആവശ്യമായ പച്ചമുളകും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
ശേഷം ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചെടുത്തത് കൊടുക്കുക. അതിനുശേഷം മുക്കാൽ ഗ്ലാസ് മൈദ പൊടി ചേർത്ത് കൊടുക്കുക. മൈദ പൊടിക്ക് പകരമായി ഗോതമ്പ് പൊടി വേണമെങ്കിലും ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. അതോടൊപ്പം ഒരു നുള്ള് കായപ്പൊടി ചേർക്കുക. കൂടാതെ ആവശ്യമെങ്കിൽ മാത്രം ജീരകം ചേർത്തു കൊടുക്കാവുന്നതാണ്. കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക.
അതോടൊപ്പം തന്നെ അടുത്തതായി നാം ചേർക്കാൻ പോകുന്നതാണ് സീക്രട്ട് ആയിട്ടുള്ള ആ ചേരുവ. അത് വേറൊന്നുമല്ല ഈസ്റ്റ് ആണ്. വളരെ കുറച്ച് ഈസ്റ്റ് ചേർക്കുക. അതിനുശേഷം ചെറിയ ചൂടുവെള്ളം എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക. മാവ് ഒട്ടും തന്നെ ലൂസായി പോകരുത്.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടിയെടുത്ത് കയ്യിൽ വെച്ച് അതിന്റെ നടുവിലായി ഒരു ഹോളിട്ടു കൊടുക്കുക ശേഷം ചൂടായി എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. രണ്ടുഭാഗവും നല്ലതുപോലെ മൊരിഞ്ഞു വന്നതിനുശേഷം എടുത്ത് മറ്റൊരു പാത്രത്തിലേക്ക് പകർത്തുക. രുചിയോടെ കഴിക്കാം. Credit : Grandmother Tips